വീണ്ടും സംവിധായകന്റെ തൊപ്പി അണിയാനൊരുങ്ങി അജയ് ദേവ്ഗണ്‍; പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബിഗ് ബി, ആവേശത്തില്‍ ആരാധകര്‍

വീണ്ടും സംവിധായകന്റെ തൊപ്പി അണിയാനൊരുങ്ങി ബോളിവുഡ് താരം അജയ് ദേവ്ഗണ്‍. ബിഗ് ബി ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ‘മേയ്‌ഡേ’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.


ചിത്രത്തില്‍ അജയ് ദേവ്ഗണും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒരു പൈലറ്റിന്റെ വേഷത്തിലാണ് താരം ചിത്രത്തിലെത്തുക എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.


ഡിസംബറില്‍ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ചിത്രം നിര്‍മ്മിക്കുന്നതും അജയ് ദേവ്ഗണ്‍ തന്നെയാണ്. ‘ഖാക്കി’, ‘സത്യാഗ്രഹ’, ‘മേജര്‍ സാബ്’ എന്നിവയാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ച മറ്റ് ചിത്രങ്ങള്‍. ‘യു മി ഔര്‍ ഹം’ എന്ന ചിത്രമാണ് അജയ് ദേവ്ഗണ്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം.

Exit mobile version