സ്വകാര്യ സ്വാശ്രയ എന്‍ജിനീയറിംഗ് കോളേജില്‍ ഫീസ് ഘടനയില്‍ മാറ്റമില്ല

ഈ വര്‍ഷം സ്വകാര്യ സ്വാശ്രയ എന്‍ജിനീയറിംഗ് കോളേജില്‍ ഫീസ് ഘടനയില്‍ മാറ്റമില്ല. കഴിഞ്ഞ ദിവസം മാനേജ്‌മെന്റ് അസോസിയേഷനും സര്‍ക്കാറും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. പകുതി സര്‍ക്കാര്‍ സീറ്റില്‍ പ്രവേശന പരീക്ഷാ കണ്‍ട്രോളറും ശേഷിക്കുന്നവയില്‍ മാനേജ്‌മെന്റുകളും പ്രവേശനം നടത്തും.

സര്‍ക്കാര്‍ ക്വാട്ടയിലെ പകുതിയില്‍ വരുമാനം കുറഞ്ഞവര്‍ക്ക് 50,000 രൂപയും ബാക്കി പകുതിയില്‍ 75,000 രൂപയും നല്‍കണം. മാനേജ്‌മെന്റ് ക്വാട്ടയിലെ 35 ശതമാനം സീറ്റില്‍ വാര്‍ഷിക ഫീസ് 99000 രൂപയും സ്‌പെഷല്‍ ഫീസ് 25000 രൂപയും ഒന്നര ലക്ഷം രൂപ വരെ പലിശ രഹിത നിക്ഷേപവും വാങ്ങാം.

15 ശതമാനം എന്‍ആര്‍ഐ ക്വാട്ടയില്‍ ഒന്നര ലക്ഷം രൂപ വാര്‍ഷിക ഫീസും 25000 രൂപസ്‌പെഷല്‍ ഫീസും ഒന്നര ലക്ഷം രൂപ വരെ പലിശ രഹിത നിക്ഷേപവും ഈടാക്കാം. ഒഴിവ് വരുന്ന സീറ്റുകളിലേക്ക് പ്രവേശനം നടത്താന്‍ പരീക്ഷ പാസാകണമെന്ന നിബന്ധന പിന്‍വലിക്കണമെന്ന മാനേജ്‌മെന്റ് അസോസിയേഷന്റെ ആവശ്യം സര്‍ക്കാര്‍ തള്ളി.

Exit mobile version