“രാവിലത്തെ എക്‌സാം പാടായിരുന്നത് കൊണ്ട് പ്രതീക്ഷ കൈവിട്ടിരുന്നു, അതുകൊണ്ട് തന്നെ രണ്ടാമത്തെ എക്‌സാമിന്റെ കാര്യത്തിലൊരു തീരുമാനമായി…”

Roja S Rajan | Bignewslive

“സിവില്‍ സര്‍വീസ് പരീക്ഷയില്‍ രാവിലെ മുതല്‍ വൈകുന്നേരം വരെയാണ് പ്രിലിംസ്. രാവിലത്തെ എക്‌സാം എത്രയൊക്കെ പാടായിരുന്നു എന്ന് പറഞ്ഞാലും നാലര വരെ എക്‌സാം ഹാളില്‍ കഷ്ടപ്പെട്ട് പോരാടാനുള്ള മനസ്സുണ്ടാവണം”- സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന, മുന്നില്‍ വന്ന് പെടുന്ന ആരോടും റോജ എസ് രാജന്‍ പറയുന്ന കാര്യമാണിത്. കാരണം പ്രതീക്ഷ കൈവിട്ടത് കൊണ്ട് തന്നെ ആദ്യത്തെ അറ്റംപ്റ്റില്‍ പരീക്ഷ ജയിക്കാനാവാതെ പോയ ആളാണ് റോജ.

പ്രിലിംസില്‍ രാവിലത്തെ സെഷനില്‍ എക്‌സാം അത്യാവശ്യം പാടായിരുന്നത് കൊണ്ട് രണ്ടാമത്തെ സെഷനില്‍ റോജയുടെ ആത്മവിശ്വാസം പാടെ നഷ്ടപ്പെട്ടിരുന്നു. പിന്നീട് അടുത്ത അറ്റംപ്റ്റില്‍ എന്ത് വന്നാലും ജയിച്ചേ തീരു എന്ന ലക്ഷ്യത്തില്‍ റോജ പരീക്ഷയെഴുതി 108ാം റാങ്കോട് കൂടി ജയിച്ചു കയറി. കേരളത്തില്‍ പെണ്‍കുട്ടികളുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്താണ് തിരുവനന്തപുരം സ്വദേശിനിയായ റോജ. ഐലേണിലായിരുന്നു റോജയുടെ കോച്ചിംഗ് അത്രയും.
ഐലേണിലെ കോച്ചിംഗിനെ കുറിച്ചും തന്റെ സ്റ്റ്രാറ്റജിയെ കുറിച്ചും റോജയുടെ വാക്കുകളിലൂടെ…

ഐലേണിലെ കോച്ചിംഗ്

എല്ലാം പറഞ്ഞ് തരാനും ഉത്തരങ്ങള്‍ക്ക് ഫീഡ്ബാക്കുകള്‍ നല്‍കാനുമൊക്കെ എപ്പോഴും റെഡിയായിട്ടുള്ള അധ്യാപകരാണ് ഐലേണിന്റെ പ്രത്യേകത. യഥാര്‍ഥ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുമ്പോള്‍ ചോദിക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങളൊക്കെ നേരത്തേ മനസ്സില്‍ കണ്ട് ഉത്തരങ്ങള്‍ തയ്യാറാക്കി പഠിച്ചതൊക്കെ എത്രത്തോളം ഫലം ചെയ്തു എന്ന് പറഞ്ഞിറിയിക്കാനാവില്ല.

സ്റ്റ്രാറ്റജി

ആന്‍സര്‍ റൈറ്റിംഗിനാണ് ഏറ്റവും പ്രാധാന്യം കൊടുത്തത്. എത്രയൊക്കെ പോര്‍ഷന്‍ തീര്‍ക്കാനുണ്ട് എന്ന് പറഞ്ഞാലും രാത്രി ഒമ്പത് മണി ആയാല്‍ ഉത്തരമെഴുതാന്‍ ഇരിക്കുമായിരുന്നു. ഓരോ വിഷയത്തിന്റെയും അധ്യാപകരുടെ അടുത്ത് നിന്ന് ഉത്തരങ്ങള്‍ എഴുതി ഫീഡ്ബാക്ക് വാങ്ങാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. സിലബസ് പഠിക്കുക, ടെസ്റ്റ് സീരീസ് എടുക്കുക, ഫീഡ്ബാക്ക് വാങ്ങുക, റിപ്പീറ്റ്… ഇതായിരുന്നു സ്റ്റ്രാറ്റജി.

ആന്ത്രപ്പോളജി ആയിരുന്നു റോജയുടെ ഓപ്ഷണല്‍. എഞ്ചിനീയറിംഗ് പൂര്‍ത്തിയാക്കിയ ശേഷമാണ് റോജ സിവില്‍ സര്‍വീസ് കോച്ചിംഗിനായി ഐലേണിലെത്തുന്നത്.

Exit mobile version