ജാതി വിവേചനം : മദ്രാസ് ഐഐടിയിലെ മലയാളി പ്രഫസര്‍ രാജിവെച്ചു

Madras IIT | Bignewslive

ചെന്നൈ : ജാതി വിവേചനം നേരിടുന്നതായി ചൂണ്ടിക്കാട്ടി മദ്രാസ് ഐഐടിയിലെ മലയാളി അസി. പ്രഫസര്‍ വിപിന്‍ പി വീട്ടില്‍ രാജി വെച്ചു. വ്യാഴാഴ്ച രാവിലെ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വിപിന്‍ അധികൃതര്‍ക്ക്‌ ഇമെയില്‍ സന്ദേശം അയച്ച.

സന്ദേശത്തില്‍ താന്‍ കടുത്ത ജാതി വിവേചനത്തിന് ഇരയായതായാണ് പറയുന്നത്. ഭാവിയില്‍ ഇത്തരം സാഹചര്യം ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ വേണമെന്നും ഇതിനായി ഒരു കമ്മിറ്റിയെ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.എസ്‌സി, ഒബിസി വിഭാഗത്തില്‍ നിന്നും അസിസ്റ്റന്റ് പ്രഫസര്‍മാരായി എത്തുന്നവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് വിശദമായ പഠനം നടത്തണമെന്നും കത്തിലുണ്ട്. ഒബിസി വിഭാഗത്തില്‍ നിന്നുള്ള വിപിന്‍ ജോലിയില്‍ പ്രവേശിച്ചത് 2019 മാര്‍ച്ചിലാണ്.അന്നുമുതല്‍ കടുത്ത വിവേചനമാണ് നേരിടുന്നതെന്ന് വിപിന്‍ ആരോപിക്കുന്നു.

സംഭവത്തെപ്പറ്റി അന്വേഷിക്കുമെന്ന് മദ്രാസ് ഐഐടി അറിയിച്ചു. ജാതി വിവേചനം ചൂണ്ടിക്കാട്ടിയുള്ള വിപിന്റെ കത്തിന് പിന്തുണയുമായി നിരവധി പേരാണ് സോഷ്യല്‍മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുന്നത്.

Exit mobile version