ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മിയുടെ കഥ സിനിമയാകുന്നു; നായികയായി ദീപിക

പദ്മാവതിന് ശേഷം ദീപിക അഭിനയിക്കുന്ന ചിത്രമാണിത്.

ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിതം സിനിമയാകുന്നു. ചിത്രത്തില്‍ ലക്ഷ്മിയായി എത്തുന്നത് ബോളിവുഡ് താരം ദീപിക പദുക്കോണാണ്. മേഘ്‌ന ഗുല്‍സാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ലക്ഷ്മിക്ക് നേരെ ആസിഡ് ആക്രമണമുണ്ടായത് പതിനഞ്ചാമത്തെ വയസ്സിലാണ്. നിരവധി ശസ്ത്രക്രിയകളിലൂടെ ജീവിതം തിരിച്ചുപിടിച്ച ലക്ഷ്മി, ആസിഡ് ആക്രമണങ്ങള്‍ക്ക് ഇരയാവുന്നവര്‍ക്കായി ജീവിതം മാറ്റിവെച്ചു. അന്താരാഷ്ട്ര ധീരവനിതക്കുള്ള പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുസ്‌കാരങ്ങള്‍ ലക്ഷ്മിയെ തേടിയെത്തി.

ലക്ഷ്മിയുടെ ജീവിതം തന്നെ ഏറെ സ്പര്‍ശിച്ചെന്ന് ദീപിക പറഞ്ഞു. അതിക്രമത്തിന്റെ കഥ എന്നതിനേക്കാള്‍ ഇത് ധൈര്യത്തിന്റെയും വിജയത്തിന്റെയും പ്രതീക്ഷയുടെയും കഥയാണിതെന്നും ദീപിക പറഞ്ഞു. ചിത്രം നിര്‍മ്മിക്കുന്നതും ദീപികയാണ്.

പദ്മാവതിന് ശേഷം ദീപിക അഭിനയിക്കുന്ന ചിത്രമാണിത്. റാസിയുടെ വിജയത്തിനുശേഷം മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ചിത്രംകൂടിയാണിത്.

Exit mobile version