ഐപിഎല്‍ അഫ്ഗാനില്‍ സംപ്രേഷണം ചെയ്യില്ല : പെണ്‍കുട്ടികളുടെ നൃത്തവും ഗാലറിയില്‍ മുടി പ്രദര്‍ശിപ്പിക്കുന്നതും പ്രശ്‌നം

IPL | Bignewslive

കാബൂള്‍ : അഫ്ഗാനില്‍ ഐപിഎല്‍ സംപ്രേഷണം നിരോധിച്ച് താലിബാന്‍ ഭരണകൂടം.അനിസ്ലാമികമായ കാര്യങ്ങള്‍ സംപ്രേഷണം ചെയ്യാനുള്ള സാധ്യതയും പെണ്‍കുട്ടികളുടെ നൃത്തവും ഗാലറിയിലവര്‍ മുടി പ്രദര്‍ശിപ്പിക്കുന്നതുമെല്ലാമാണ് പ്രശ്‌നമെന്ന് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് മുന്‍ മാനേജര്‍ ഇബ്രാഹിം മുഹമ്മദ് ട്വീറ്റ് ചെയ്തു.

നേരത്തേ അഫ്ഗാന്റെ വനിതാ ക്രിക്കറ്റ് ടീമിനെതിരെ താലിബാന്‍ രംഗത്തെത്തിയിരുന്നു. സ്ത്രീകള്‍ ക്രിക്കറ്റ് കളിക്കേണ്ട ആവശ്യമില്ലെന്നായിരുന്നു താലിബാന്റെ വാദം. ഇതിനെത്തുടര്‍ന്ന് നവംബറില്‍ നടക്കേണ്ടിയിരുന്ന അഫ്ഗാന്‍ പര്യടനം ഓസ്‌ട്രേലിയന്‍ ടീം റദ്ദാക്കിയ സംഭവമുണ്ടായി. അഫ്ഗാന്‍ താരങ്ങളായ റാഷിദ് ഖാന്‍, മുഹമ്മദ് നബി, മുജീബുര്‍ റഹ്‌മാന്‍ എന്നിവര്‍ ഇത്തവണ ഐപിഎല്ലില്‍ പങ്കെടുക്കുന്നുണ്ട്.

ക്രിക്കറ്റ് ഉള്‍പ്പടെ എല്ലാ വിനോദപരിപാടികള്‍ക്കും എതിരായ താലിബാന്‍ വധശിക്ഷ അടക്കമുള്ളവ നടപ്പിലാക്കാനാണ് 2001ന് മുമ്പുള്ള അവരുടെ ഭരണകാലത്ത് സ്റ്റേഡിയങ്ങളും മറ്റും ഉപയോഗിച്ചിരുന്നത്. പൊതുമധ്യത്തില്‍ ഇത്തരം കഠിനമായ ശിക്ഷാനടപടികള്‍ നടപ്പിലാക്കുന്നത് താലിബാന്റെ കീഴില്‍ അഫ്ഗാനിലെ സ്ഥിരസംഭവങ്ങളായിരുന്നു.

Exit mobile version