പെര്‍ത്ത് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തകര്‍ച്ച; ആശ്വസം കോഹ്‌ലി മാത്രം

പേസര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്ന വിക്കറ്റില്‍ മനസ്സാന്നിധ്യം കൈവിടാതിരുന്ന ഇന്നിങ്‌സായിരുന്നു കോഹ്ലിയുടേത്

പെര്‍ത്ത്: ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനം കളി പുരോഗമിക്കുമ്പോള്‍ ഇന്ത്യയ്ക്ക് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ വിക്കററ് നഷ്ടമായി. 123 റണ്‍സ് നേടിയ കോഹ്‌ലിയെ ക്യുമിന്‍സാണു പുറത്താക്കിയത്. ഓസ്‌ട്രേലിയയ്‌ക്കെതിരെ അവരുടെ രാജ്യത്ത് ആറു സെഞ്ചുറികള്‍ നേടിയെന്ന സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡിനൊപ്പമെത്തി നില്‍ക്കുമ്പോഴാണു വിരാട് കോഹ്ലി പുറത്താകുന്നത്.

51 റണ്‍സെടുത്ത അജിങ്ക്യ രഹാനെയുടെയും 20 റണ്‍സെടുത്ത ഹനുമാന്‍ വിഹാരിയുടെയും വിക്കറ്റുകളാണ് ഇന്ത്യയ്ക്കു തുടക്കത്തില്‍ നഷ്ടമായത്. ഓസ്‌ട്രേലിയയ്ക്കു വേണ്ടി മിച്ചല്‍ സ്റ്റാര്‍ക്കും ജോഷ് ഹെയ്‌സല്‍വുഡും നഥാന്‍ ലിയോണും രണ്ടു വിക്കറ്റുകള്‍ വീതം നേടി. പാറ്റ് ക്യുമിന്‍സ് ഒരു വിക്കറ്റും കരസ്ഥമാക്കി. സ്‌കോര്‍: 252ന് 7

തുണച്ചതു പ്രതിരോധം

പേസര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്ന വിക്കറ്റില്‍ മനസ്സാന്നിധ്യം കൈവിടാതിരുന്ന ഇന്നിങ്‌സായിരുന്നു കോഹ്ലിയുടേത്. 82 റണ്‍സ് നേടാന്‍ 181 പന്ത് നേരിട്ട കോഹ്ലി പെര്‍ത്തില്‍ ആയുധമാക്കിയത് ക്ഷമയെ. രാഹുലിനെയും (2) വിജയെയും (12 പന്തില്‍ 0) ഓസീസ് പേസര്‍മാര്‍ ബോള്‍ഡാക്കിയതോടെ തുടക്കത്തിലേ അപകടം മണത്ത ഇന്ത്യ പിന്നീടു പൂര്‍ണമായും പ്രതിരോധത്തിലേക്കു ചുവടുമാറ്റി.

ന്യൂബോളിന്റെ തിളക്കം മാറും മുന്‍പു തന്നെ ഒത്തുചേര്‍ന്ന പൂജാര- കോഹ്ലി സഖ്യത്തിന്റെ പ്രതിരോധം ആവോളം പണിപ്പെട്ടതിനു ശേഷമാണ് ഓസീസ് പൊളിച്ചത്. ഇന്ത്യന്‍ സ്‌കോര്‍ 82 ല്‍ നില്‍ക്കെ പൂജാരയെ (103 പന്തില്‍ 24) പെയ്നിന്റെ കൈകളിലെത്തിച്ച സ്റ്റാര്‍ക് ഓസീസിനു ബ്രേക്ക് നല്‍കി. എന്നാല്‍ പിന്നാലെ എത്തിയ രഹാനെ ഓസീസ് ബോളര്‍മാരുടെ മോശം പന്തുകളെ അതിര്‍ത്തി കടത്തിത്തുടങ്ങിയതോടെ ആണ് ഇന്ത്യയുടെ സ്‌കോര്‍ മുന്നോട്ടു നീങ്ങിയത്.

Exit mobile version