റണ്‍ ഔട്ട് ആയത് സഹിച്ചില്ല; ഗ്രൗണ്ടില്‍ നിന്നും ശാന്തനായി മടങ്ങിയ ഫിഞ്ച് കലിപ്പ് തീര്‍ത്തത് ഡ്രസിങ് റൂമിലെ ഗ്ലാസ് അടിച്ച് തകര്‍ത്ത്

ആരോണ്‍ ഫിഞ്ചിന് ഡ്രസിങ്ങ് റൂമിലെത്തിയപ്പോഴുണ്ടായ ഭാവമാറ്റമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

ഓവല്‍: കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയ ഇന്ത്യയ്‌ക്കെതിരെ ബാറ്റിങിനിറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് വേണ്ടവിധത്തില്‍ ശോഭിക്കാനായില്ല. ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച നായകന്‍ ആരോണ്‍ ഫിഞ്ചിന്റെ റണ്‍ഔട്ട് ഓസീസ് ആരാധകര്‍ക്കും കനത്ത നിരാശയായിരുന്നു സമ്മാനിച്ചത്. 35 പന്തില്‍ 36 റണ്‍സ് എടുത്ത് പതിഞ്ഞതാളത്തില്‍ തുടങ്ങി നില്‍ക്കവെയാണ് ഡബിള്‍ എടുക്കുന്നതിനിടയില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ അതിവേഗ സ്റ്റംപിങും ഫിഞ്ചിന്റെ ഔട്ടും സംഭവിച്ചത്.

ബൗണ്ടറി ലൈനിനു തൊട്ടടുത്തെത്തിയ പന്ത് കേദാര്‍ ജാദവ് ബൗളിങ്ങ് എന്‍ഡില്‍ നിന്ന ഹാര്‍ദിക് പാണ്ഡ്യയ്ക്ക് എറിഞ്ഞു നല്‍കുകയായിരുന്നു. ഫിഞ്ച് ക്രീസിനു തൊട്ടടുത്ത് എത്തിയപ്പോഴേയ്ക്കും ഹാര്‍ദിക് പാണ്ഡ്യ സ്റ്റംപ് നിലത്തേക്കിട്ട് ആഘോഷം ആരംഭിച്ചിരുന്നു. തേര്‍ഡ് അംപയറാണ് ഫിഞ്ചിന്റെ ഔട്ട് വിളിച്ചത്.

അതേസമയം, ഗ്രൗണ്ടില്‍ നിന്നും വലിയ ഒച്ചപ്പാടൊന്നുമുണ്ടാക്കാതെ ശാന്തനായി മടങ്ങിയ ആരോണ്‍ ഫിഞ്ചിന് ഡ്രസിങ്ങ് റൂമിലെത്തിയപ്പോഴുണ്ടായ ഭാവമാറ്റമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

ഡ്രസിങ് റൂമിലേക്ക് തിരിച്ചെത്തിയപ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ട ഫിഞ്ച് കലിപ്പ് തീര്‍ത്തതു ഡ്രസിങ്ങ് റൂമിന്റെ ഗ്ലാസിനോടാണ്. ബാറ്റ് കൊണ്ട് ഫിഞ്ച് ഗ്ലാസ് അടിച്ചു തകര്‍ക്കുകയായിരുന്നു. മറുവശത്ത് നിന്ന ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണ് ഡബിള്‍ ഓടാനായി ഫിഞ്ചിനെ ക്ഷണിച്ചതും ഒടുവില്‍ നിര്‍ണായക വിക്കറ്റ് ഇന്ത്യയ്ക്ക് ലഭിച്ചതും.

Exit mobile version