ലോക ക്രിക്കറ്റില്‍ ഇത് ചരിത്ര മാറ്റം..! താരങ്ങളില്‍ താരമായി എബി ഡിവില്ലിയേഴ്‌സ്; പുതിയ മാറ്റം വിവാദത്തിലേക്കും

ലോക ക്രിക്കറ്റില്‍ പുതിയ സംവിധാനങ്ങള്‍ നടത്തി ചരിത്രത്തില്‍ ഇടം നേടി ദക്ഷിണാഫ്രിക്കന്‍ ഇതിഹാസ താരം എബി ഡിവില്ലിയേഴ്‌സ്. ഫീല്‍ഡില്‍ ഉള്ള കളിക്കാരനും ഡ്രസിങ് റൂമിലുള്ള പരിശീലകനും തമ്മില്‍ ഇലക്ട്രോണിക് ഉപകരണത്തിലൂടെ സംവദിച്ചാണ് തരിത്രത്തിലിടം നേടിയത്. ആദ്യമായാണ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇത്തരമൊരു സംവാദം.

സാന്‍സി ട്വന്റി ട്വന്റി ലീഗിലെ ആദ്യ മത്സരത്തിലായിരുന്നു ഈ ചരിത്ര സംഭവം അരങ്ങേറിയത്. വാക്കി ടോക്കിയിലൂടെയായിരുന്നു അദ്ദേഹം പരിശീലകനുമായി സംസാരിച്ചത്. ക്യാപ്റ്റനും പരിശീലകനും തമ്മില്‍ നേരിട്ടായിരുന്നു ആശയവിനിമയം നടത്തിയിരുന്നത്.

ഇലക്ട്രോണിക് ഉപകരണത്തിന്റെ സഹായത്തോടെ ഇത്തരത്തില്‍ ക്യാപ്റ്റനും പരിശീലകനും ആശയവിനിമയം നടത്തുന്നത് ക്രിക്കറ്റിന്റെ തനത് സ്വഭാവത്തിനെതിരാണെന്ന വാദവും ഇതിനിടെ ഉയരുന്നുണ്ട്. വാക്കി ടോക്കി ഉപയോഗിക്കുന്നതിനെതിരേ പ്രതിഷേധവും ചില ഭാഗത്ത് നിന്നും ഉയരുന്നുണ്ട്.

കേപ്ടൗണ്‍ ബ്ലിറ്റ്സും, ഷ്വെയിന്‍ സ്പാര്‍ട്ടന്‍സും തമ്മില്‍ ഏറ്റുമുട്ടുന്നതിനിടയിലായിരുന്നു സ്പാര്‍ട്ടന്‍സ് ക്യാപ്റ്റന്‍ ഡിവില്ലിയേഴ്സും പരിശീലകന്‍ മാര്‍ക്ക് ബൗച്ചറും തമ്മില്‍ വാക്കി ടോക്കിയിലൂടെ സംസാരിച്ചത്. മത്സരത്തിനിടെ രണ്ട് തവണയാണ് ഇവര്‍ ഇത്തരത്തില്‍ സംസാരിച്ചത്. ആറാം ഓവറില്‍ ആദ്യമായി വാക്കി ടോക്കി ഉപയോഗിച്ച ഡിവില്ലിയേഴ്സ് പതിനാലാം ഓവറില്‍ ഇത് ആവര്‍ത്തിക്കുകയും ചെയ്യുകയായിരുന്നു.

Exit mobile version