ഐഎഎസും, ഐപിഎസും നേടാൻ കൊതിക്കാത്തവരുണ്ടാവില്ല! പക്ഷെ എങ്ങനെ? ആർക്കൊക്കെ? അറിയേണ്ടതെല്ലാം

തിരുവനന്തപുരം : ഐഎഎസും, ഐപിഎസും നേടാൻ കൊതിക്കാത്തവരുണ്ടാവില്ല, പക്ഷെ അത് എങ്ങനെ നേടാം, ആർക്കൊക്കെ അപേക്ഷിക്കാം, ഏതൊക്കെ മേഖലകൾ ഉണ്ട് തുടങ്ങിയ കാര്യങ്ങൾ ഇപ്പോഴും അറിയാത്തവരുണ്ട്. സിവിൽ സർവീസ് പരീക്ഷയെ പറ്റി ഏതൊരു സാധാരണക്കാരനും മനസ്സിലാവുന്ന രീതിയിൽ കേരളത്തിലെ ഏറ്റവും മികച്ച പരിശീലന കേന്ദരമായ ഐലേൺ ഐഎഎസ് അക്കാദമിയുമായി സഹകരിച്ച് തയ്യാറാക്കിയ വിവരങ്ങളാണ് താഴെ നൽകുന്നത് .

ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (IAS),ഇന്ത്യൻ പോലീസ് സർവീസ് (IPS) ഇന്ത്യൻ ഫോറിൻ സർവീസ് (IFS) എന്നിവയടക്കം 24 സർവീസുകളിലേക്കാണ് പരീക്ഷ. ഉന്നത സർക്കാർ സർവീസിലേക്കുള്ള ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കാൻ യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷൻ (UPSC) നടത്തുന്ന ഏറ്റവും വലിയ പരീക്ഷ കൂടിയാണിത്.

പ്രിലിമിനറി, മെയിൻ, പേഴ്‌സണാലിറ്റി ടെസ്റ്റ് (അഭിമുഖം) എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളാണുള്ളത്.

പ്രിലിമിനറി പരീക്ഷ: രണ്ടു (2 )പേപ്പറായാണ് പരീക്ഷ

*ഒന്നാം പേപ്പറിൽ അന്തർദേശീയ വിഷയങ്ങൾ. ഇന്ത്യാ ചരിത്രം, സാമൂഹിക വികസനം, ജനറൽ സയൻസ് എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണുള്ളത്. 200 മാർക്കിന്റെ നൂറ് ചോദ്യങ്ങൾ അടങ്ങിയ പരീക്ഷയ്ക്ക് രണ്ടു മണിക്കൂർ ആണ് സമയം അനുവദിച്ചിരിക്കുന്നത്.

*കമ്മ്യൂണിക്കേഷൻ സ്‌കിൽസ്, ഡിസിഷൻ മേക്കിങ്ങ്, പ്രോബ്ലം സോൾവിങ്ങ്, ഇംഗ്ലീഷ് ഭാഷാ പഠനം (10-ാം ക്ലാസ് ലെവൽ) എന്നിവയാണ് രണ്ടാം പേപ്പറിൽ. ഇതും സമയക്രമം ആദ്യത്തേ പോലെ തന്നെയാണ്.

പ്രിലിമിനറി പരീക്ഷ എന്നത് ഒരു സ്‌ക്രീനിങ്ങ് ടെസ്റ്റു മാത്രമാണ്. ഇതു ജയിച്ചാൽ മാത്രമെ മെയിൻ പരീക്ഷയ്ക്ക് യോഗ്യത നേടാൻ സാധിക്കൂ. മറ്റൊരിടത്തും ഈ മാർക്ക് പരിഗണിക്കില്ല. ആദ്യം രണ്ടാമത്തെ പേപ്പറാണ് നോക്കുന്നത്. ഇതിന് മിനിമം പാസ് മാർക്ക് 33% വേണം. ഇതു കിട്ടിയാൽ മാത്രമേ ഒന്നാമത്തെ പേപ്പർ വാലുവേഷൻ ചെയ്യുകയുള്ളൂ. ഇതിന്റെ അടിസ്ഥാത്തിലാണ് മെയിൻ പരീക്ഷയ്ക്ക് യോഗ്യത നേടുന്നത്.

*മെയിൻ പരീക്ഷയിൽ ഒൻപത് (9 )പേപ്പറാണുളളത്

1. പേപ്പർ എ ഇന്ത്യൻ ലാംഗ്വേജ് (300 മാർക്ക്)
2. പേപ്പർ ബി ഇംഗ്ലീഷ് (300 മാർക്ക്)
3. പേപ്പർ ഒന്ന് എസ്സേ (250 മാർക്ക്)
4. പേപ്പർ രണ്ട് ജനറൽ സ്റ്റഡീസ് (250 മാർക്ക്)
5. പേപ്പർ മൂന്ന് ജനറൽ സ്റ്റഡീസ് രണ്ട് (250 മാർക്ക്)
6. പേപ്പർ നാല് ജനറൽ സ്റ്റഡീസ് മൂന്ന് (250 മാർക്ക്)
7. പേപ്പർ അഞ്ച് ജനറൽ സ്റ്റഡീസ് നാല് (250 മാർക്ക്)
8. പേപ്പർ ആറ് ഓപ്ഷണൽ സബ്ജക്ട് പേപ്പർ രണ്ട്(250 മാർക്ക്)
9. പേപ്പർ ഏഴ് ഓപ്ഷണൽ സബ്ജക്ട് പേപ്പർ രണ്ട് (250 മാർക്ക്)

ഇതിൽ ആദ്യത്തെ രണ്ടു പേപ്പറിന്റെ മാർക്ക് കൂട്ടുന്നതല്ല. എന്നാൽ ഈ രണ്ടു പേപ്പറുകളും പാസായാൽ മാത്രമേ പിന്നീടുള്ള ഏഴു പേപ്പറുകൾ നോക്കുകയുള്ളു. ഈ ഏഴു പേപ്പറുകൾക്ക് ഓരോന്നിനും 250 മാർക്കു വീതം മൊത്തം 1750 മാർക്കാണ്. ഇത് നേടുന്നവരെ പേഴ്‌സണാലിറ്റി ടെസ്റ്റിന് (അഭിമുഖം) തെരഞ്ഞെടുക്കുന്നു. ഇതിന് 275 മാർക്കാണ്. ഏഴു പേപ്പറിന്റെ 1750 മാർക്കും ഇന്റർവ്യൂവിന്റെ 275 മാർക്കും കൂടി 2025 മാർക്കാണ് ആകെയുള്ളത്. 2021ൽ സിവിൽ സർവീസ് പരീക്ഷയിൽ 1105 മാർക്ക് നേടിയാണ് (എഴുത്തുപരീക്ഷയിൽ 932 മാർക്കും, ഇന്റർവ്യൂവിൽ 173 മാർക്കും) യു പി സ്വദേശിയായ ശ്രുതി ശർമ്മ ഒന്നാം റാങ്ക് കരസ്ഥമാക്കിയത്.

സർവീസുകൾ :

1. ഐ.എ.എസ്. (ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ്)
2. ഐ.പി.എസ്. (ഇന്ത്യൻ പോലീസ് സർവീസ്)
ഗ്രൂപ്പ് എ സർവീസുകൾ
1. ഇന്ത്യൻ ഫോറിൻ സർവീസ്
2. പി.ആൻഡ് ടി അക്കൗണ്ട്സ് ആൻഡ് ഫിനാൻസ് സർവീസ്
3. ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് സർവീസ്
4. റവന്യു സർവീസ് (കസ്റ്റംസ് ആൻഡ് സെൻട്രൽ എക്സൈസ്)
5. ഡിഫൻസ് അക്കൗണ്ട് സർവീസ്
6. റവന്യു സർവീസ് (ഐ.ടി.)
7. ഫാക്ടറി സർവീസ്
8. പോസ്റ്റൽ സർവീസ്
9. സിവിൽ അക്കൗണ്ട് സർവീസ്
10. റെയിൽവേ ട്രാഫിക് സർവീസ്
11. റെയിൽവേ അക്കൗണ്ട് സർവീസ്
12. റെയിൽവേ പേഴ്സണൽ സർവീസ്
13. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്
14. ഡിഫൻസ് എസ്റ്റേറ്റ്സ് സർവീസ്
15. ഇൻഫർമേഷൻ സർവീസ്
16. ട്രേഡ് സർവ്വീസ്
17. കോർപ്പറേറ്റ് ലോ സർവീസ്
ഗ്രൂപ്പ് ബി സർവീസുകൾ
1. ആംഡ് ഫോഴ്സ് സിവിൽ സർവീസ്
2. ഡൽഹി, ആൻഡമാൻ, ലക്ഷദ്വീപ് തുടങ്ങിയ സിവിൽ സർവീസുകൾ
3. ഡൽഹി, ആൻഡമാൻ, ലക്ഷദ്വീപ് തുടങ്ങിയ പോലീസ് സർവീസുകൾ
4. പോണ്ടിച്ചേരി സിവിൽ സർവീസ്
5. പോണ്ടിച്ചേരി പൊലീസ് സർവീസ്

ALSO READ- ആരും കൊതിക്കുന്ന ഐഎഫ്എസ് കരസ്ഥമാക്കിയ റോജ എസ് രാജൻ, തന്റെ സിവിൽ സർവീസ് തയ്യാറെടുപ്പുകൾ വെബ്ബിനാറിലൂടെ പങ്കുവെയ്ക്കുന്നു; ആർക്കും പങ്കെടുക്കാൻ അവസരം

ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (ഐ.എഫ്.എസ്)

ഐഎഎസ്, ഐപിഎസ് പോലെ തന്നെയുള്ള ഓൾ ഇന്ത്യ സർവീസാണ് ഐഎഫ്എസ്. സിവിൽ സർവീസ് പരീക്ഷയ്ക്കൊപ്പമാണ് ഇതിന്റെയും പ്രിലിമിനറി പരീക്ഷ. മെയിൻ, പേഴ്സണാലിറ്റി ടെസ്റ്റ് വേറെയാണ്. ആനിമൽ ഹസ്ബന്ററി-വെറ്റിനറി സയൻസ് ബോട്ടണി, കെമിസ്ട്രി, ജിയോളജി മാത്ത്സ്, ഫിസിക്സ്, സ്റ്റാറ്റിറ്റിക്സ്, സുവോളജി എന്നിവയിലേതെങ്കിലും ഡിഗ്രി. കൂടാതെ അഗ്രിക്കൾച്ചറിലോ, ഫോറസ്റ്ററിയിലോ എഞ്ചിനീയർ ബിരുദധാരികൾക്ക് ഈ പരീക്ഷയ്ക്കായി അപേക്ഷിക്കാം.

പ്രായപരിധി

ജനറൽ വിഭാഗം 32 വയസ് (അവസരം 6), ഒ.ബി.സി. 35 വയസ് (അവസരം 9), എസ്.സി./എസ്.ടി. 37 വയസ് (അവസര പരിധിയില്ല)

യോഗ്യത :-അംഗീകൃത സർവകലാശാല ബിരുദവും. 21 വയസ് പൂർത്തിയായവർക്കും ഈപരീക്ഷയെഴുതാം.

ഇനി ഇതൊക്കെ അറിഞ്ഞതിന് ശേഷവും കൂടുതൽ എന്തെങ്കിലും അറിയാൻ ഉണ്ടെങ്കിലോ, സിവിൽ സർവീസിന് ചേർന്ന് പഠിക്കണമെങ്കിലോ താഴെ പറയുന്ന നമ്പറിൽ വിളിച്ചാൽ മതി.

+918089166792

Exit mobile version