മഹാമാരിയെ മറികടന്നും വിദേശ സര്‍വ്വകലാശാലകളില്‍ പഠിക്കാം; ഉപരിപഠനത്തിലൂടെ കഴിവുകള്‍ വര്‍ധിപ്പിക്കാം, ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ ഇവയാണ്

study abroad | bignewslive

കരിയറില്‍ ഉയരാന്‍ ആഗ്രഹിക്കുന്നവരും, കഴിവുകള്‍ വളര്‍ത്താന്‍ ആഗ്രഹിക്കുന്നവരും വിദേശ സര്‍വ്വകലാശാലകളില്‍ പഠിക്കാന്‍ താല്‍പര്യപ്പെടാറുണ്ട്. കൊവിഡ് മഹാമാരിയും, സാമ്പത്തിക പ്രതിസന്ധിയും വിദേശ സര്‍വ്വകലാശാലയില്‍ നിന്നും ബിരുദം എന്ന സ്വപ്നങ്ങള്‍ക്ക് കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണ്. എന്നാല്‍ കൃത്യമായ പദ്ധതികളോടെ മുന്നോട്ട്പോയാല്‍ വിദേശപഠനം മഹാമാരിയെ മറികടന്നും സാധ്യമാകും. അതിനു പിന്‍തുടരേണ്ട ചില മാര്‍ഗങ്ങള്‍ ഇവയാണ്.

തെരെഞ്ഞെടുക്കുന്ന കോഴ്സ് പരിമിതപ്പെടുത്തുക

നിങ്ങള്‍ വളരെ മുമ്പേ കോഴ്സ് തെരെഞ്ഞെടുക്കുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, കോഴ്സ് എതെന്ന് തെരെഞ്ഞെടുത്ത ശേഷം പരിമിതമായ സര്‍വ്വകലാശാലകളില്‍ അപേക്ഷിക്കുക. 10,000 മുതല്‍ 15,000 വരെ രൂപ മാത്രമേ ഇതിനായി ചെലവൊഴിക്കാവു. കൃത്യമായി കോഴ്സ് എതെന്ന് പഠിച്ചശേഷം തെരെഞ്ഞെടുത്താല്‍ അനാവിശ്യമായ കോഴ്സുകള്‍ക്ക് അപേക്ഷിക്കുന്നത് ഒഴിവാക്കാം.

ഫെലോഷിപ്പുകള്‍ക്ക് അപേക്ഷിക്കുക

ഫെലോഷിപ്പുകളാണ് കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെയും വിദേശ സര്‍വ്വകലാശാലകളിലേക്ക് ആകര്‍ഷിക്കുന്നത്. എന്നാല്‍ അനാവിശ്യമായ ബാങ്ക് ലോണുകള്‍ ഒഴിവാക്കാനാണ് മാതാപിതാക്കള്‍ ശ്രമിക്കുന്നത്. ഈ സമയം സാമ്പത്തിക ആസൂത്രകര്‍ പറയുന്നത് ബാങ്ക് ലോണുകള്‍ അവസാന ആശ്രയമായി കരുതിയാല്‍ മതിയെന്നാണ്. ഫെലോഷിപ്പുകളോ, ഗ്രാന്റുകളോ അനുവദിച്ച് കിട്ടിയാല്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ പോലും പഠിക്കാന്‍ സാധിക്കും.

മറ്റ് ചിലവുകള്‍

യുകെ, യുഎസ്, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ കൂട്ടമായി ക്യാംപസിന് പുറത്ത് വീടെടുത്ത് താമസിക്കുകയാണ് പതിവ്. ക്യാംപസിന് അകത്തുള്ള താമസം പലപ്പോഴും വലിയ പണചെലവ് ണ്ടാക്കും. താമസ സ്ഥലത്ത് നിന്നും പൊതുഗതാഗതം സ്വീകരിക്കുന്നതാവും നല്ലത്.

Exit mobile version