ബിഗ്‌ന്യൂസിൽ ജേണലിസം ഇന്റേൺഷിപ്പ് 20 പേർക്ക് നൽകുന്നു; ഇപ്പോൾ അവസരം

ഓൺലൈൻ മാധ്യമരംഗത്തെ പ്രമുഖ വെബ്‌സൈറ്റുകളിലൊന്നായ ബിഗ് ന്യൂസിൽ ജേണലിസം ഇന്റേൺഷിപ്പിന് ഇപ്പോൾ അവസരം. ജേണലിസ്റ്റ് ട്രെയിനികൾ, ഇന്റേൺഷിപ്പിനായി കാത്തിരിക്കുന്ന മാധ്യമ വിദ്യാർത്ഥികൾ തുടങ്ങി ഫ്രഷേഴ്‌സിനാണ് അവസരം ഒരുക്കുന്നത്. 20 പേരെയാണ് ബിഗ് ന്യൂസ് ലൈവ് മലയാളം വെബ്‌സൈറ്റിലേക്ക് ( https://www.bignewslive.com/ )ഇന്റേൺഷിപ്പിനായി തെരഞ്ഞെടുക്കുന്നത്.

മലയാളം നന്നായി എഴുതാനും സംസാരിക്കാനും കഴിയുന്നതിനോടൊപ്പം മലയാളം ടൈപ്പിങിലും (ടൈപ്പ്ഇറ്റ്/ഐഎസ്എം) പ്രാവീണ്യമുള്ളവർക്ക് ബന്ധപ്പെടാവുന്നതാണ്.

ആറുമാസത്തെ ഇന്റേൺഷിപ്പ് വിജയകരമായി പൂർത്തിയാക്കുന്ന ട്രെയിനികളിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ആകർഷകമായ ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.

ബയോഡേറ്റകൾ അയക്കാൻ: hr@bigsoftindia.com
കൂടുതൽ വിവരങ്ങൾക്ക്: +91 7356875621

Exit mobile version