അരലക്ഷത്തിന് മുകളിലുള്ള പണമിടപാടിന് പാന്‍ കാര്‍ഡ് വേണ്ട; ആധാര്‍ മതി; പുതിയ നിര്‍ദേശം

ന്യൂഡല്‍ഹി: പണമായുള്ള ഇടപാടുകള്‍ക്ക് ഇനി പാന്‍ കാര്‍ഡിന് പകരം ആധാര്‍ കാര്‍ഡ് ഉപയോഗിക്കാം. പണമായി 50,000 രൂപയില്‍ കൂടുതല്‍ ഇടപാട് നടത്തുമ്പോള്‍ നിര്‍ബന്ധമായിരുന്ന പാന്‍ കാര്‍ഡിനു പകരം ഇനി ആധാര്‍ ഉപയോഗിക്കാമെന്ന നിര്‍ദേശം പ്രാബല്യത്തില്‍.

ഇതിനായി ബാങ്കുകള്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയതായി റവന്യു സെക്രട്ടറി അജയ് ഭൂഷണ്‍ പാണ്ഡെ അറിയിച്ചു.

ഇടപാടുകള്‍ സുഗമമാക്കുന്നതിന്റെ ഭാഗമായി പാന്‍ കാര്‍ഡിനു പകരമായി ആധാര്‍ ഉപയോഗിക്കാം എന്നതുള്‍പ്പെടെയുള്ള മാറ്റങ്ങള്‍ ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത് 120 കോടി പേര്‍ക്ക് ആധാറുണ്ടെന്നും ഇവയില്‍ 20 കോടി പാന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചവയാണെന്നും പാണ്ഡെ പറഞ്ഞു.

Exit mobile version