സ്വര്‍ണ്ണ വില കുതിച്ചുയരുന്നു; പവന് 25,440 രൂപ

ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് സ്വര്‍ണ്ണത്തിന് രേഖപ്പെടുത്തിയത്.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണ വില കുതിച്ചുയരുന്നു. ഗ്രാമിന് 40 രൂപ കൂടി 3,180 രൂപയും, പവന് 320 രൂപ കൂടി 25,440 രൂപയുമാണ് ഇന്നത്തെ നിരക്ക്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് സ്വര്‍ണ്ണത്തിന് രേഖപ്പെടുത്തിയത്.

അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകളില്‍ മാറ്റം വരുത്തിയേക്കുമെന്ന സൂചനകളെ തുടര്‍ന്നാണ് സ്വര്‍ണ്ണവില കുതിച്ചുകയറിയത്. കഴിഞ്ഞ ദിവസം ചേര്‍ന്ന യുഎസ് ഫെഡറല്‍ റിസര്‍വിന്റെ അവലോകന യോഗത്തില്‍ പലിശ നിരക്കില്‍ കുറവ് വരുത്തിയില്ലെങ്കിലും അടുത്ത മാസം പലിശ നിരക്കുകള്‍ കുറയ്ക്കുമെന്നാണ് വിലയിരുത്തല്‍.

ഇന്നലെ ഗ്രാമിന് 3,140 രൂപയായിരുന്നു സ്വര്‍ണ്ണ നിരക്ക്. പവന് 25,120 രൂപയും. 2019 ഫെബ്രുവരി 20 നാണ് ഇതിന് മുന്‍പ് സ്വര്‍ണ്ണത്തിന് ഉയര്‍ന്ന നിരക്ക് സ്വര്‍ണ്ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,145 രൂപയും പവന് 25,160 രൂപയുമായിരുന്നു അന്നത്തെ സ്വര്‍ണ്ണ നിരക്ക്. ആഗോളവിപണിയില്‍ സ്വര്‍ണ്ണവിലയില്‍ വന്‍ വര്‍ധന രേഖപ്പെടുത്തി. 60.70 ഡോളറാണ് ഇന്ന് ഉയര്‍ന്നത്. ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന് (31.1 ഗ്രാം) 1,405.30 ഡോളറാണ് ഇന്നത്തെ നിരക്ക്.

Exit mobile version