വെറും വാക്കല്ല; കിടിലന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ടാറ്റ മോട്ടോര്‍സ്

മുംബൈ: കാറുകള്‍ സ്വന്തമാക്കാന്‍ സുവര്‍ണ്ണാവസരമൊരുക്കി കൊണ്ട് കിടിലന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച്‌ ടാറ്റ മോട്ടോര്‍സ്. ടിയാഗോ, ടിഗോര്‍, നെക്‌സണ്‍, ഹെക്‌സ, സഫാരി സ്റ്റോം എന്നീ മോഡലുകള്‍ക്ക് നാഷണല്‍ എക്‌സ്‌ചേഞ്ച് സ്‌കീം പ്രകാരം 86,000രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് കമ്പനി നല്‍കുക. കാറുകളുടെ വിലയ്ക്ക് മുകളിലുള്ള ബോണസ് ലഭിക്കുന്നതിലൂടെ വിവിധ മോഡല്‍ അനുസരിച്ച്‌ 40,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍ ബോണസ് പ്രയോജനപ്പെടുത്താം.

ഉപഭോകതാക്കള്‍ക്ക് മികച്ച സേവനം ലഭ്യമാക്കുക, മനസന്തോഷം വര്‍ധിപ്പിക്കുക എന്നതിന്റെ ഭാഗമായിട്ടാണ് പദ്ധതിയെന്നും ഗ്രേറ്റ് കാര്‍സ് ഗ്രേറ്റ് ബെനിഫിറ്റ്സ് ആനുകൂല്യങ്ങളെ കൂടാതെ സര്‍ക്കാര്‍ ജീവനക്കാര്‍, കോര്‍പ്പറേറ്റുകള്‍, ഡോക്ടര്‍മാര്‍, അധ്യാപകര്‍ എന്നിവര്‍ക്കായി മികച്ച ഓഫറുകളും രാജ്യത്തുടനീളമുള്ള ടാറ്റ മോട്ടോര്‍സ് ഡീലര്‍ഷിപ്പുകള്‍ വഴി ലഭ്യമാക്കുമെന്നും വാര്‍ത്താക്കുറിപ്പിലൂടെ ടാറ്റ അറിയിച്ചു.

Exit mobile version