വിനിമയത്തിന് ആവശ്യമായ പണമില്ല; റിസര്‍വ് ബാങ്ക് 12,000 കോടി രൂപ വിപണിയിലിറക്കും

ആവശ്യമായ പണം വിപണിയില്‍ ഉറപ്പുവരുത്താന്‍ റിസര്‍വ് ബാങ്ക് 12,000 കോടി രൂപ ഇറക്കുന്നു.

മുംബൈ: രാജ്യത്ത് ഇനി വരാനിരിക്കുന്ന ഉത്സവനാളുകളില്‍ ആവശ്യമായ പണം വിപണിയില്‍ ഉറപ്പുവരുത്താന്‍ റിസര്‍വ് ബാങ്ക് 12,000 കോടി രൂപ ഇറക്കുന്നു. ഒക്ടോബര്‍ 11ന് സര്‍ക്കാരിന്റെ ബോണ്ട് വാങ്ങിക്കൊണ്ടാണ് ഇത്രയും തുക വിപണിയില്‍ ലഭ്യമാക്കുക.

വിപണി ഇടപെടല്‍ (ഓപ്പണ്‍ മാര്‍ക്കറ്റ് ഓപ്പറേഷന്‍സ്)വഴിയാണ് ഉറപ്പുവരുത്തല്‍. 2020നും 2030നും ഇടയില്‍ കാലാവധിയെത്തുന്ന ബണ്ടുകളാണ് വാങ്ങുകയെന്നും ആര്‍ബിഐ വൃത്തങ്ങള്‍ സൂചിപ്പിച്ചു. 2020ല്‍ കാലാവധി പൂര്‍ത്തിയാക്കുന്ന ബോണ്ടുകള്‍ക്ക് 8.27ശതമാനമാണ് പലിശ നല്‍കുക.

2022 ല്‍ കാലാവധിയെത്തുന്ന ബോണ്ടുകള്‍ക്ക് 8.15ശതമാനവും 2024ലെ ബോണ്ടുകള്‍ക്ക് 7.35ശതമാനവും 2026ലേതിന് 8.15ശതമാനവും 2030ലേതിന് 7.61ശതമാനവും പലിശ നല്‍കും.

Exit mobile version