സ്വര്‍ണ്ണവില വീണ്ടും കുറഞ്ഞു; നേരിയ ആശ്വാസത്തില്‍ ഉപഭോക്താക്കള്‍

ഗ്രാമിന് 3,005 രൂപയും പവന് 24,040 രൂപയുമാണ് ഇന്നത്തെ നിരക്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 3,005 രൂപയും പവന് 24,040 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് പത്ത് രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്.

ഇന്നലെ ഗ്രാമിന് 3,015 രൂപയും പവന് 24,120 രൂപയുമായിരുന്നു നിരക്ക്. ഫെബ്രുവരി 20 നാണ് സ്വര്‍ണ്ണത്തിന് ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. ഗ്രാമിന് 3,145 രൂപയും പവന് 25,160 രൂപയുമായിരുന്നു സ്വര്‍ണ്ണ നിരക്ക്.

ആഗോള വിപണിയിലും സ്വര്‍ണ്ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് 1287.50 ഡോളറാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ ആഴ്ചയില്‍ ആഗോളതലത്തില്‍ സ്വര്‍ണ്ണത്തിന്റെ വിലയില്‍ 2.6 ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്.

Exit mobile version