സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും കൂടി

അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണ്ണവില കൂടി. ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണ്ണത്തിന് (31.1 ഗ്രാം) 1331.40 ഡോളറാണ് ഇന്നത്തെ നിരക്ക്.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും കൂടി. ഗ്രാമിന് പത്ത് രൂപ കൂടി 3,115 രൂപയായി. പവന് 80 രൂപയും വര്‍ധിച്ചു. ഒരു പവന് 24,920 രൂപയാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ ആഴ്ചയില്‍ ഒരു പവന്‍ സ്വര്‍ണ്ണത്തിന് 25,000 രൂപയ്ക്ക് മുകളില്‍ എത്തിയിരുന്നു. അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണ്ണവില കൂടി. ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണ്ണത്തിന് (31.1 ഗ്രാം) 1331.40 ഡോളറാണ് ഇന്നത്തെ നിരക്ക്.

കഴിഞ്ഞ ഫെബ്രുവരി 20 നാണ് സ്വര്‍ണ്ണത്തിന് ഏറ്റവും റെക്കോര്‍ഡ് നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,145 രൂപയായിരുന്നു ഫെബ്രുവരി 20 ലെ സ്വര്‍ണ്ണ നിരക്ക്. പവന് 25,160 രൂപയും.

Exit mobile version