ആക്‌സിസ് ബാങ്കിനും യുക്കോ ബാങ്കിനും സിന്‍ഡിക്കേറ്റ് ബാങ്കിനും 2.2 കോടി പിഴ! നടപടിയുമായി റിസര്‍വ് ബാങ്ക്

മുംബൈ: മൂന്ന് ബാങ്കുകള്‍ക്കെതിരെ കര്‍ശ്ശന നടപടിയുമായി റിസര്‍വ് ബാങ്ക്. 2.2 കോടി രൂപയാണ് മൂന്ന് ബാങ്കുകള്‍ക്ക് പിഴ ചുമത്തിയിരിക്കുന്നത്. ആക്സിസ് ബാങ്ക്, യുക്കോ ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക് എന്നിവയ്ക്കെതിരെയാണ് ആര്‍ബിഐയുടെ നിയമങ്ങള്‍ പാലിക്കാതിരുന്നതിന് പിഴ ചുമത്തിയത്.

ചെക്കുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പാലിക്കാതിരുന്നതിനാണ് ആക്സിസ് ബാങ്കിനും യൂക്കോ ബാങ്കിനും 2 കോടി രൂപ പിഴയടപ്പിച്ചത്. തട്ടിപ്പ് തടയുന്നതുമായി ബന്ധപ്പെട്ട നിബന്ധനകള്‍ പാലിക്കാതിരുന്നതിനാണ് സിന്‍ഡിക്കേറ്റ് ബാങ്കിന് പിഴ ചുമത്തിയത്.

Exit mobile version