സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓഹരികള്‍ വില്‍ക്കാനൊരുങ്ങുന്നു

ഓഹരി വില്‍പ്പന സംബന്ധിച്ച മറ്റ് വിവരങ്ങള്‍ ബാങ്ക് പുറത്തു വിട്ടിട്ടില്ല

ഹിറ്റാച്ചി പേമെന്റ് സര്‍വീസസ് എസ്ബിഐ പേമെന്റ് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ (എസ്പിഎസ്പിഎല്‍) 26 ശതമാനം ഓഹരികള്‍ ഏറ്റെടുക്കാന്‍ സമ്മതമറിയിച്ചിട്ടുണ്ടെന്ന് എസ്ബിഐ അറിയിച്ചു. ഓഹരി വില്‍പ്പന പൂര്‍ത്തിയാകുന്നതോടെ ബാങ്കിന്റെ ഓഹരി പങ്കാളിത്തം 74 ശതമാനമായി ചുരുങ്ങും. ഓഹരി വില്‍പ്പന സംബന്ധിച്ച മറ്റ് വിവരങ്ങള്‍ ബാങ്ക് പുറത്തു വിട്ടിട്ടില്ല.

വിവിധ പേമെന്റ് ഓപ്ഷനുകളാണ് എസ്പിഎസ്പിഎല്‍ ഉപഭോക്താക്കള്‍ക്കും വ്യാപാരികള്‍ക്കും നല്‍കുന്നത്. കാര്‍ഡ് സ്വീകരിക്കുന്നതിനുള്ള സംവിധാനം രാജ്യവ്യാപകമായി അവതരിപ്പിക്കുന്നതിനും യൂണിഫൈഡ് പേമെന്റ് ഇന്റര്‍ഫേസ്, ഇ-കൊമേഴ്‌സ് ബിസിനസ് എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് എസ്പിഎസ്പിഎല്ലിന്റെ പ്രവര്‍ത്തനം.

നിലവില്‍ 100 ശതമാനം ഓഹരി പങ്കാളിത്തമാണ് എസ്ബിഐ പേമെന്റ് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡില്‍ ബാങ്കിനുള്ളത്.

Exit mobile version