സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യ ബ്രിട്ടനെ മറികടക്കുമെന്ന് റിപ്പോര്‍ട്ട്

2019-ല്‍ ജിഡിപി വളര്‍ച്ച പ്രവചിക്കുന്നത് ഇന്ത്യ 7.6 ശതമാനവും ഫ്രാന്‍സ് 1.7 ശതമാനവും, ബ്രിട്ടന്‍ 1.6 ശതമാനവുമായിരിക്കുമെന്നാണ്

ബ്രിട്ടനെ മറികടന്ന് ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥ രാജ്യങ്ങളുടെ പട്ടികയിലെത്തുമെന്ന് ആഗോള കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ പി ഡബ്യൂ സിയുടെ റിപ്പോര്‍ട്ട്. 2019-ല്‍ ഇന്ത്യ, ബ്രിട്ടനെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥ രാജ്യങ്ങളുടെ പട്ടികയിലെ അഞ്ചാമതോ ഏഴാമതോ എത്തുമെന്നാണ് പി ഡബ്യൂ സി ഗ്ലോബല്‍ എക്കോണമി വാച്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്.

2019-ല്‍ ജിഡിപി വളര്‍ച്ച പ്രവചിക്കുന്നത് ഇന്ത്യ 7.6 ശതമാനവും ഫ്രാന്‍സ് 1.7 ശതമാനവും, ബ്രിട്ടന്‍ 1.6 ശതമാനവുമായിരിക്കുമെന്നാണ്. ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക വ്യവസ്ഥയാണ് ഇപ്പോള്‍ ഇന്ത്യയുടേതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Exit mobile version