മൊബൈല്‍ പ്രേമികള്‍ക്കൊരു സന്തോഷവാര്‍ത്ത; സാംസങ് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വന്‍ വിലക്കിഴിവ്

ഇന്ത്യയില്‍ ഉടനീളമുള്ള വില്‍പ്പനക്കാര്‍ക്ക് പുതിയ വില സംബന്ധിച്ച വിവരങ്ങള്‍ സാംസങ് കമ്പനി നല്‍കിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍

പ്രമുഖ മൊബൈല്‍ ഫോണ്‍ ബ്രാന്‍ഡായ സാംസങ് തങ്ങളുടെ സ്മാര്‍ട്ട്‌ഫോണുകളുടെ വില കുറച്ചു. ഓഫ് ലൈന്‍ വിപണിയില്‍ ഫോണുകള്‍ വന്‍ വിലക്കുറവില്‍ ലഭ്യമാകും. ഇന്ത്യയില്‍ ഉടനീളമുള്ള വില്‍പ്പനക്കാര്‍ക്ക് പുതിയ വില സംബന്ധിച്ച വിവരങ്ങള്‍ സാംസങ് കമ്പനി നല്‍കിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

സാംസങ് ഗാലക്സി എ7, ഗാലക്സി ജെ8, ഗാലക്സി ജെ6, ഗാലക്സി ജെ 6പ്ലസ്, ഗാലക്സി ജെ 4പ്ലസ്, ഗാലക്സി ജെ2 കോര്‍ എന്നീ സ്മാര്‍ട്‌ഫോണുകളുടെ വിലയാണ് കുറച്ചിരിക്കുന്നത്.

സാംസങ് ഗാലക്സി എ7 4ജിബി റാം/ 64ജിബി ഇന്റേണല്‍ സ്റ്റോറേജ് മോഡലിന് 2000 രൂപയുടെ വിലക്കിഴിവാണ് ഉള്ളത്. 18,990 രൂപയുടെ ഗാലക്സി ജെ8 15,990 രൂപയ്ക്ക് ലഭിക്കും. ഗാലക്സി ജെ 4പ്ലസ്, ഗാലക്സി ജെ2 കോര്‍ എന്നിവയ്ക്ക് ആയിരം രൂപയുടെ കിഴിവാണ് കമ്പനി നല്‍കുന്നത്. 12,990 രൂപയുടെ ഗാലക്സി ജെ6 11,490 രൂപയ്ക്ക് ലഭിക്കും. 15,990 രൂപയുടെ ഗാലക്സി ജെ 6പ്ലസ് 14,990 രൂപയ്ക്ക് ലഭിക്കും.

Exit mobile version