ഓഹരി വിപണി നേട്ടത്തില്‍..! സെന്‍സെക്സ് 157 പോയിന്റ് ഉയര്‍ന്ന് 35807ലും നിഫ്റ്റി 49 പോയിന്റ് ഉയര്‍ന്ന് 10779ലും വ്യാപാരം അവസാനിപ്പിച്ചു

മുംബൈ: ഓഹരി വിപണി നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്സ് 157 പോയിന്റ് ഉയര്‍ന്ന് 35807ലും നിഫ്റ്റി 49 പോയിന്റ് ഉയര്‍ന്ന് 10779ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

റിലയന്‍സ്, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഏഷ്യന്‍ പെയിന്റ്സ്, ടിസിഎസ്, ഒഎന്‍ജിസി, ഐടിസി, എച്ച്ഡിഎഫ്സി, ഇന്റസന്റ് ബാങ്ക്, പവര്‍ഗ്രിഡ്, ഐസിഐസിഐ ബാങ്ക് എന്നീ ഓഹരികള്‍ നേട്ടം കൊയ്തപ്പോള്‍ ഹീറോ മോട്ടോര്‍കോപ്, ഭാരതി എയര്‍ടെല്‍, ടാറ്റ മോട്ടോര്‍സ്, ടാറ്റാ സ്റ്റീല്‍, കൊടക് ബാങ്ക്, മാരിതി, എച്ച്ഡിഎഫ്സി ബാങ്ക്, സണ്‍ ഫാര്‍മ, യെസ് ബാങ്ക്, കോള്‍ ഇന്ത്യ, വേദാന്ത, ആക്സിസ് ബാങ്ക് എന്നീ ഓഹരികള്‍ നഷ്ടത്തിലേക്ക് വീണു.

Exit mobile version