സ്വര്‍ണ്ണവിലയില്‍ വീണ്ടും ഇടിവ്; പവന് 80 രൂപ കുറഞ്ഞു, ഇന്നത്തെ വിലനിലവാരം ഇങ്ങനെ

കൊച്ചി: സ്വര്‍ണ്ണവിലയില്‍ വീണ്ടും ഇടിവ്. ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്. പവന് ഇന്ന് 37,680 രൂപയും ഗ്രാമിന് 4710 രൂപയാണ്. കഴിഞ്ഞ ദിവസം പവന് 37,760 രൂപയായിരുന്നു വില.

ആഗോള വിപണിയില്‍ വില സ്ഥിരതയാര്‍ജിച്ചു. ആഗോള വിപണിയില്‍ കഴിഞ്ഞ ദിവസം ഒരുശതമാനത്തിലേറെ കുറഞ്ഞ സ്പോട്ട് ഗോള്‍ഡ് വിലയില്‍ നേരിയ വര്‍ധനവ് ഉണ്ടായി. ഔണ്‍സിന് 0.1ശതമാനം ഉയര്‍ന്ന് 1,905.65 ഡോളറായി. എംസിഎക്സില്‍ 10 ഗ്രാം തനി തങ്കത്തിന് 50,845 രൂപയാണ് വില.

Exit mobile version