സ്വര്‍ണ്ണത്തിന് വീണ്ടും റെക്കോഡ് വില; പവന് വീണ്ടും 35,120 രൂപയായി

കൊച്ചി: സ്വര്‍ണ്ണത്തിന് വീണ്ടും റെക്കോഡ് വില. 120 രൂപ വര്‍ധിച്ച് പവന് വീണ്ടും 35,120 രൂപയായി. കഴിഞ്ഞ നാല് ദിവസം പവന് 35000 ആയിരുന്നു വില. 4390 രൂപയാണ് ഇന്ന് ഗ്രാമിന്റെ വില. ജൂണ്‍ 11നാണ് ഇതിനുമുമ്പ് സ്വര്‍ണ്ണത്തിന് 35,120 രൂപ രേഖപ്പെടുത്തിയത്.

അതേസമയം ആഗോള വിപണിയില്‍ സ്വര്‍ണ്ണത്തിന് വിലവര്‍ധിച്ചിട്ടില്ല. സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,727.22 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടന്നത്. എംസിഎക്സില്‍ ഓഗസ്റ്റ് ഗോള്‍ഡ് ഫ്യൂച്വേഴ്സ് 10 ഗ്രാമിന് 47,345 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. 0.5ശതമാനമാണ് വിലയില്‍ കുറവുണ്ടായത്.

Exit mobile version