സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും വര്‍ധിച്ചു; പവന് വില 34,000ത്തിനരികെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും വര്‍ധിച്ചു. ഗ്രാമിന് 4,225 രൂപയും പവന് 33,800 രൂപയുമാണ് വില. കഴിഞ്ഞ ദിവസം ഉച്ച കഴിഞ്ഞപ്പോള്‍ സ്വര്‍ണ്ണത്തിന് 33,400 രൂപയായി കുറഞ്ഞിരുന്നു. എന്നാല്‍ ഒറ്റയടിയ്ക്കാണ് 400 രൂപയുടെ വര്‍ധനവ് ഉണ്ടായത്. സ്വര്‍ണ്ണത്തിന് ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

കഴിഞ്ഞ മാസത്തിലെ സ്വര്‍ണ്ണത്തിന്റെ ഏറ്റവും ഉയര്‍ന്ന നിരക്ക് പവന് 32,320 രൂപയായിരുന്നു. ഫെബ്രുവരിയില്‍ 32,000 രൂപയും.

അതേസമയം രാജ്യാന്തര വിപണിയില്‍ സ്വര്‍ണ്ണ വില കുറഞ്ഞു. ഔണ്‍സിന് 1,686.35 ഡോളര്‍ എന്ന നിലവാരത്തില്‍ ആണ് വ്യാപാരം. ഒരുഗ്രാമിന് 54.22ഡോളറും, കിലോഗ്രാമിന് 54,217.41 ഡോളറുമാണ് വില.

Exit mobile version