മൊബൈല്‍ സ്‌ക്രീന്‍ പൊട്ടിയ വിഷമത്തിലിരിക്കേണ്ട; സ്‌ക്രീനുകള്‍ ഫ്രീയായി മാറ്റി നല്‍കാന്‍ ആമസോണ്‍! ഞെട്ടിക്കുന്ന ഓഫര്‍

മൊബൈല്‍ സ്‌ക്രീന്‍ പൊട്ടിയ വിഷമത്തിലിരിക്കേണ്ട; സ്‌ക്രീനുകള്‍ ഫ്രീയായി മാറ്റി നല്‍കാന്‍ ആമസോണ്‍! ഞെട്ടിക്കുന്ന ഓഫര്‍

മൊബൈല്‍ താഴെ വീണ് സ്‌ക്രീന്‍ പൊട്ടിയിരിക്കുന്നവര്‍ക്ക് ഇനി ആശ്വസിക്കാം! വലിയ തുക കൊടുത്ത് സര്‍വ്വീസ് സെന്ററിലേക്ക് ഓടേണ്ട, സൗജന്യമായി ആമസോണ്‍ മാറ്റിത്തരും. നിരവധി സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കള്‍ അനുഭവിക്കുന്ന സ്‌ക്രീന്‍ പൊട്ടുന്ന പ്രശ്‌നത്തിന് പരിഹാരം ഓഫര്‍ ചെയ്ത് പുതിയ ഉപഭോക്താക്കളെ സ്വാഗതം ചെയ്യുകയാണ് ആമസോണ്‍. ഒക്ടോബര്‍ 10 മുതല്‍ 15 വരെ നടക്കുന്ന ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയിലിലൂടെയാണ് ആകര്‍ഷകമായ ഓഫര്‍ ആമസോണ്‍ നല്‍കുന്നത്.

ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സമയത്ത് സ്മാര്‍ട്ട്ഫോണ്‍ വാങ്ങുന്നവര്‍ക്ക് സ്‌ക്രീനിന് ഒരു വര്‍ഷത്തെ ഗ്യാരണ്ടിയാണ് ആമസോണ്‍ വാഗ്ദാനം ചെയ്യുന്നത്. ഫോണ്‍ വാങ്ങി ഒരു വര്‍ഷത്തിനിടയില്‍ ഫോണിന്റെ സ്‌ക്രീനിന് ഏതെങ്കിലും വിധേനെ പൊട്ടലുണ്ടായാല്‍ ആമസോണ്‍ സൗജന്യമായി അത് റീപ്ലേസ് ചെയ്തു നല്‍കും.

ഒക്ടോബര്‍ 10 മുതല്‍ 15 വരെയുള്ള ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍ സമയത്ത് പുതിയ സ്മാര്‍ട്ട്ഫോണ്‍ വാങ്ങിക്കുമ്പോള്‍ ഈ സ്‌ക്രീന്‍ റീപ്ലേസ്മെന്റ് പാക്കേജ് ഓട്ടോമാറ്റിക്കായി ആക്ടീവാകും. ഇത് സംബന്ധിച്ച മെസേജും നിങ്ങള്‍ക്ക് ലഭിക്കും. ഒരു വര്‍ഷത്തേക്കാണ് ഈ സൗജന്യ സ്‌ക്രീന്‍ റീപ്ലേസ്മെന്റ് ഓഫര്‍. ഐഫോണ്‍, സാംസങ്, ഷവോമി, ഹുവായ്, വിവോ, ഓപ്പോ, ഹോണര്‍, നോക്കിയ തുടങ്ങി മുന്‍നിര സ്മാര്‍ട്ട് ഫോണുകള്‍ക്കെല്ലാം ഈ ഓഫര്‍ ലഭ്യമാണ്.

ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ദിവസങ്ങളില്‍ ഫോണ്‍ പര്‍ച്ചേയ്സ് ചെയ്യുന്നവര്‍ക്ക് മാത്രമാണ് ഈ ഓഫര്‍ ലഭിക്കുക. മുന്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിലേത് പോലെ സ്മാര്‍ട് ഫോണുകള്‍, എല്‍ഇഡി ടിവികള്‍, ഹോം അപ്ലെയിന്‍സ്, വിനോദ ഉപകരണങ്ങള്‍ തുടങ്ങി നിരവധി ഉത്പന്നങ്ങള്‍ക്ക് ആമസോണ്‍ വന്‍ ഇളവുകളും ഡീലുകളും ഒരുക്കിയിട്ടുണ്ട്. 91,900 രൂപ വിലയുള്ള ഐഫോണ്‍ X (64ജിബി) വില്‍ക്കുന്നത് 69,999 രൂപയ്ക്കാണ്. അതായത് 21,901 രൂപയുടെ വിലക്കുറവ്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഐഫോണിന് ഇത്രയും ഇളവ് നല്‍കുന്നത് ഇതാദ്യമായാണ്.

Exit mobile version