സ്വര്‍ണ്ണവില കുറഞ്ഞു

കൊച്ചി: സ്വര്‍ണ്ണവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. പവന് 200 രൂപയാണ് താഴ്ന്നത്. പവന് 28,200 രൂപയിലും ഗ്രാമിന് 3,525 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ബുധനാഴ്ച പവന് 240 രൂപ വര്‍ധിച്ച ശേഷമാണ് ആഭ്യന്തര വിപണിയില്‍ ഇന്ന് വിലയിടിവുണ്ടായത്.

സെപ്റ്റംബര്‍ നാലിനാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് സ്വര്‍ണ്ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,640 രൂപയും പവന് 29,120 രൂപയുമായിരുന്നു അന്നത്തെ വില.

അമേരിക്കയിലെ സാമ്പത്തിക വ്യാപാര യുദ്ധം കനക്കുന്നതാണ് ആഗോള വിപണിയില്‍ സ്വര്‍ണ്ണവില ഉയരാന്‍ കാരണം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 20 ശതമാനം വര്‍ധനയാണ് സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ ഉണ്ടായിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ വില ഇനിയും ഉയരാനാണ് സാധ്യത.

Exit mobile version