സംസ്ഥാനത്ത് സ്വര്‍ണ്ണ വില വീണ്ടും കുറഞ്ഞു

പവന് 240 രൂപയാണ് ഇന്ന് കുറഞ്ഞത്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണ വില വീണ്ടും കുറഞ്ഞു. പവന് 240 രൂപയാണ് ഇന്ന് കുറഞ്ഞത്. ഗ്രാമിന് 30 രൂപയും കുറഞ്ഞു. പവന് 27,760 രൂപയും ഗ്രാമിന് 3,470 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്ന് സ്വര്‍ണ്ണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ മാസം നാലിന് 29,120 രൂപയുടെ റെക്കോര്‍ഡ് നിരക്കാണ് സ്വര്‍ണ്ണത്തിന് ഉണ്ടായിരുന്നത്.

സ്വര്‍ണ്ണത്തിന് അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,497.10 ഡോളറാണ് ഇന്നത്തെ നിരക്ക്.

Exit mobile version