ഓഹരി വിപണി നേട്ടത്തോടെ ക്ലോസ് ചെയ്തു; സെന്‍സെക്‌സ് പോയിന്റ് 461.42

മുംബൈ: ഓഹരി വിപണി നേട്ടത്തോടെ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 461.42 പോയിന്റ് നേട്ടത്തില്‍ 34,760.89ലും നിഫ്റ്റി 159.10 പോയിന്റ് ഉയര്‍ന്ന് 10460.10ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 1981 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 574 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

ഐഷര്‍ മോട്ടോഴ്‌സ്, ആക്‌സിസ് ബാങ്ക്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, മാരുതി സുസുകി, വേദാന്ത, കൊട്ടക് മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ്, ഏഷ്യന്‍ പെയിന്റ്‌സ്, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ, എച്ച്‌സിഎല്‍ ടെക്, സണ്‍ ഫാര്‍മ, കോള്‍ ഇന്ത്യ, എംആന്റ്എം തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

Exit mobile version