മോഡിക്കൊപ്പം ഡിന്നര്‍ കഴിക്കണമെന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹം; കത്രീന കൈഫ്

ഡിന്നര്‍ കഴിക്കാന്‍ ആഗ്രഹമുളള ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായി മൂന്ന് പേരുടെ പേര് പറയാന്‍ അവതാരകന്‍ ആവശ്യപ്പെട്ടപ്പോഴാണ് താരം മോഡിക്കൊപ്പം ഡിന്നര്‍ കഴിക്കണമെന്ന ആഗ്രഹം വെളിപ്പെടുത്തിയത്

രണ്ടാമതും പ്രധാനമന്ത്രി ആയതോടെ മോഡിയുടെ പ്രശസ്തി വീണ്ടും ഉയര്‍ന്നിരിക്കുകയാണ്. ഇതിനൊക്കെ പുറമെ നിരവധി താരങ്ങളാണ് മോഡിയെ ഒന്നു കാണാനും സംസാരിക്കാനുമുള്ള ആഗ്രഹം തുറന്നുപറഞ്ഞ് രംഗത്ത് എത്തിയിരിക്കുന്നത്. മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് നിരവധി താരങ്ങള്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ മോഡിക്കൊപ്പം ഡിന്നര്‍ കഴിക്കണമെന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്ന് തുറന്നുപറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ബോളിവുഡ് സുന്ദരി കത്രീന കൈഫ്. ഇന്ത്യ ടുഡെ ടിവിയുടെ അഭിമുഖത്തിലാണ് താരം തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്.

ഡിന്നര്‍ കഴിക്കാന്‍ ആഗ്രഹമുളള ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായി മൂന്ന് പേരുടെ പേര് പറയാന്‍ അവതാരകന്‍ ആവശ്യപ്പെട്ടപ്പോഴാണ് താരം മോഡിക്കൊപ്പം ഡിന്നര്‍ കഴിക്കണമെന്ന ആഗ്രഹം വെളിപ്പെടുത്തിയത്. മോഡിക്ക് പുറമെ മുന്‍ അമേരിക്കന്‍ നടി മരിലിന്‍ മൊണ്‍റോ, മുന്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി കണ്ടോളീസാ റൈസ് എന്നിവരുടെ പേരുകളാണ് കത്രീന പറഞ്ഞത്.

അലി അബ്ബാസ് സഫാറിന്റെ ഭാരത് എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായായിരുന്നു അഭിമുഖം. അതേസമയം അഭിമുഖത്തില്‍ പങ്കെടുത്ത സല്‍മാന്‍ ഖാനോട് ഇതേ ചോദ്യം ചോദിച്ചപ്പോള്‍ താരം പറഞ്ഞത് താന്‍ മൂന്ന് തവണയും തന്നോടൊപ്പം തന്നെ ഡിന്നര്‍ കഴിക്കാനാണ് ആഗ്രഹിക്കുന്നത് എന്നാണ്. സീരിയസായി എന്റെ കുടുംബത്തോടൊപ്പം ഡിന്നര്‍ കഴിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version