തമിഴ്‌റോക്കേഴ്‌സിന്റെ പിടിയിലായി അക്ഷയ് കുമാറും; ‘കേസരി’ ഓണ്‍ലൈനില്‍

തമിഴ്‌റോക്കേഴ്‌സിന്റെ വെബ്‌സൈറ്റിലാണ് കേസരിയും ലീക്കായിരിക്കുന്നത്

തീയ്യേറ്ററില്‍ മികച്ച പ്രതികരണത്തോടെ മുന്നേറി കൊണ്ടിരിക്കുന്ന ബോളിവുഡ് ചിത്രം ‘കേസരി’ ഓണ്‍ലൈനില്‍ ലീക്കായി. തമിഴ്‌റോക്കേഴ്‌സിന്റെ വെബ്‌സൈറ്റിലാണ് കേസരിയും ലീക്കായിരിക്കുന്നത്. റിലീസ് ദിനം തന്നെ 21.50 കോടി കരസ്ഥമാക്കിയ ചിത്രമാണ് കേസരി. ഓണ്‍ലൈനില്‍ ലീക്കായത് ചിത്രത്തിന്റെ കളക്ഷനെ ബാധിക്കുമെന്ന ആശങ്കയിലാണ് അണിയറപ്രവര്‍ത്തകര്‍.

അക്ഷയ് കുമാര്‍ നായകനായി എത്തിയ ചിത്രമാണ് ‘കേസരി’. യഥാര്‍ത്ഥ കഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് ‘കേസരി’. പഞ്ചാബില്‍ സിക്കുകാര്‍ പതിനായിരം അഫ്ഗാന്‍ പട്ടാളക്കാര്‍ക്കെതിരെ നടത്തിയ പോരാട്ടത്തിന്റെ കഥയെ ആസ്പദമാക്കിയാണ് കേസരി ഒരുക്കിയിരിക്കുന്നത്. ഹവില്‍ദാര്‍ ഇഷാര്‍ സിംഗ് എന്ന കഥാപാത്രത്തെയാണ് അക്ഷയ് കുമാര്‍ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

പരിനീതി ചോപ്രയാണ് ചിത്രത്തിലെ നായിക. അനുരാഗ് സിംഗ് സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് കരണ്‍ ജോഹര്‍ ആണ്. ചിത്രം മാര്‍ച്ച് 21നാണ് തീയ്യേറ്ററിലെത്തിയത്.

Exit mobile version