കെഎസ്ഇബി വെബ്സൈറ്റ് ഉപയോഗിച്ച് ഓൺലൈൻ തട്ടിപ്പ്; കോഴിക്കോട് വീട്ടമ്മയുടെ പണം തട്ടി

കോഴിക്കോട് : കോഴിക്കോട്ടും കെഎസ്ഇബി ഓഫീസിൽ നിന്നെന്ന വ്യാജേന വിളിച്ച് പണം തട്ടിയെന്ന് പരാതി. മുക്കം കാഞ്ഞിരമുഴി പറശ്ശേരിപ്പറമ്പിൽ സ്വദേശി കല്ലൂർ വീട്ടിൽ ഷിജിയാണ് തട്ടിപ്പിനിരയായത്.പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

കഴിഞ്ഞ മാസത്തെ വൈദ്യുതി ബിൽ അടച്ചിട്ടില്ലെന്നും പണമടയ്ക്കാൻ ഒരു നമ്പറിൽ വിളിക്കണമെന്നും കാണിച്ച് മെസേജ് അയച്ചായിരുന്നു തട്ടിപ്പ്.കഴിഞ്ഞ ശനിയാഴ്ച രാവിലെ ഷിജിയുടെ മൊബൈൽ ഫോണിലേക്ക് ഒരു മെസ്സേജ് വന്നു. മെസ്സേജിൽ നിർദേശിച്ച പ്രകാരം നമ്പറിലേക്ക് ഷിജി തിരിച്ചുവിളിച്ചു.വിവരങ്ങൾ നൽകുകയും ചെയ്തു.

മുഖ്യമന്ത്രിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ് നടത്താൻ ശ്രമം

പിന്നെയും തുടരെത്തുടരെ ഫോണിലേക്ക് ഒടിപി വന്നുകൊണ്ടിരുന്നപ്പോഴാണ് ഷിജിക്ക് സംശയം തോന്നിയത്.ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോൾ 3500 രൂപയോളം നഷ്ടപ്പെട്ടെന്നും മനസ്സിലായി. സംഭവത്തിൽ മുക്കം പൊലീസ് അന്വേഷണം ആരംഭിച്ചു.

Exit mobile version