‘ബാക്കി വന്ന തുണിയാണോ കരണ്‍ കുര്‍ത്തയ്ക്ക് വേണ്ടി ഉപയോഗിച്ചത്’; ആലിയെയും കരണിനെയും ട്രോളി ആരാധകര്‍

മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനിയുടെ വിവാബ ദിനത്തില്‍ ആലിയയും കരണും ഒരേ നിറത്തിലുളള വസ്ത്രം ധരിച്ചതാണ് ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്

മുകേഷ് അംബാനിയുടെ മകന്റെ വിവാഹത്തിന് എത്തിയ ബോളിവുഡ് സുന്ദരിമാര്‍ ധരിച്ച വസ്ത്രങ്ങളായിരുന്നു വാര്‍ത്തകളില്‍ ഇടം നേടിയത്. എന്നാല്‍ ഇപ്പോള്‍ അതൊന്നുമല്ല വിഷയം ആലിയ ഭട്ടിന്റെയും കരണ്‍ ജോഹറിന്റെയും വസ്ത്രത്തെ ചുറ്റിപറ്റിയാണ് വാര്‍ത്തകള്‍ വരുന്നത്.

മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനിയുടെ വിവാബ ദിനത്തില്‍ ആലിയയും കരണും ഒരേ നിറത്തിലുളള വസ്ത്രം ധരിച്ചതാണ് ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്. അത് മാത്രമല്ല. ഇരുവരും ധരിച്ച തുണിയും ഒന്ന് തന്നെയായിരുന്നു. രണ്ടു പേരുടെയും ഡിസൈനര്‍ സബ്യസാചി ആണ്.

വിവാഹദിനത്തില്‍ ആലിയ ഒരു മഞ്ഞ ലഹങ്കയും കരണ്‍ കുര്‍ത്തയുമാണ് ധരിച്ചിരുന്നത്. ഇരുവരുടെയും ഫോട്ടോയ്ക്ക് താഴെ കമന്റെുകളുടെ പെരുമഴ തന്നെ വരുന്നുണ്ട്.

‘ആലിയയുടെ ബാക്കി വന്ന തുണിയാണോ കരണ്‍ കുര്‍ത്തയ്ക്കു വേണ്ടി ഉപയോഗിച്ചത്’, ‘ ബാക്കി വന്ന തുണിയില്‍ ലഹങ്ക ഡിസൈന്‍ ചെയ്ത് സബ്യസാചി ആലിയെ പറ്റിച്ചേ’,ഇങ്ങനെ പോകുന്നു കമന്റുകള്‍. ‘പാവം രണ്‍ബീറിനോട് ഇത് വേണ്ടായിരുന്നു, ഈ മഞ്ഞ കുര്‍ത്ത രണ്‍ബീറിന് കൊടുക്കായിരുന്നു’, തുടങ്ങിയ രസകരമായ കമന്റുകളും ഉണ്ട്.

Exit mobile version