വിവാഹത്തിന് സമ്മാനങ്ങള്‍ ഒന്നും വേണ്ട, പകരം ചാരിറ്റി ഫൗണ്ടേഷനിലേക്ക് സംഭാവന നല്‍കിയാല്‍ മതി; ദീപികയും രണ്‍വീര്‍ സിംഗും

ദീപികയുടെ പേരിലുള്ള ചാരിറ്റി അക്കൗണ്ടിലേക്ക് തുക നിക്ഷേപിക്കാനാണ് താരങ്ങളുടെ അഭ്യര്‍ത്ഥന

ബോളിവുഡ് കാത്തിരുന്ന വിവാഹ മാമാങ്കം ഇന്ന്. തങ്ങള്‍ക്ക് വിവാഹത്തിന് സമ്മാനങ്ങള്‍ ഒന്നും വേണ്ടെന്നും പകരം അവ ചാരിറ്റി ഫൗണ്ടേഷനിലേക്ക് സംഭാവന നല്‍കിയാല്‍ മതിയെന്നും ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും. ബോളിവുഡ്ഡ് കാത്തിരുന്ന വിവാഹ മാമാങ്കം നടക്കുന്നത് ഇന്നും നാളെയുമായാണ്. ഇറ്റലിയിലെ ലേക്ക് കോമോയിലെ വില്ല ഡെല്‍ ബാല്‍ബിയാനെല്ലോയില്‍ വെച്ചാണ് വിവാഹ സല്‍ക്കാരം. വിവാഹ ദൃശ്യങ്ങള്‍ പുറത്താകാതിരിക്കാന്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

ഏറ്റവും അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രമാണ് വിവാഹത്തിന് ക്ഷണിച്ചിരിക്കുന്നത്. അവരോടും വിവാഹ സമ്മാനങ്ങള്‍ ഒന്നും വേണ്ടെന്നാണ് ഇരുവരുടെയും ആവശ്യം. ആ തുക ജീവകാരുണ്യ പ്രവര്‍ത്തികള്‍ക്കായി ഉപയോഗിക്കാനും ഇവര്‍ അഭ്യര്‍ത്ഥിക്കുന്നു.

ദീപികയുടെ പേരിലുള്ള ചാരിറ്റി അക്കൗണ്ടിലേക്ക് തുക നിക്ഷേപിക്കാനാണ് താരങ്ങളുടെ അഭ്യര്‍ത്ഥന. സ്വകാര്യത ഉറപ്പു വരുത്തിയാണ് വിവാഹചടങ്ങുകള്‍ എല്ലാം സംഘടിപ്പിക്കുന്നത്. ഷാരൂഖ് ഖാന്‍, ഫറാ ഖാന്‍, സജ്ഞയ് ലീലാ ബന്‍സാലി എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കാന്‍ എത്തുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Exit mobile version