അഗ്‌നിപര്‍വ്വതത്തിന്റെ 800 അടിയോളം ആഴമുള്ള ഗര്‍ത്തത്തിലേക്ക് വീണ സഞ്ചാരി അത്ഭുതകരമായി രക്ഷപ്പെട്ടു

അഗ്‌നിപര്‍വ്വതത്തിന്റെ 800 അടിയോളം ആഴമുള്ള ഗര്‍ത്തത്തിലേക്ക് വീണ സഞ്ചാരി അത്ഭുതകരമായി രക്ഷപ്പെട്ടു. അമേരിക്കയിലെ ഒറിഗോണിലുള്ള അഗ്‌നിപര്‍വ്വതത്തിനു സമീപമാണ് സംഭവം. രക്ഷാ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് യുവാവിനെ പുറത്തെത്തിച്ചത്.

അമേരിക്കയിലെ ഒറിഗോണിലുള്ള അഗ്‌നിപര്‍വ്വതത്തിനു സമീപമാണ് സംഭവം നടന്നത്. പര്‍വ്വതം കാണുന്നതിനിടെ കാല്‍ തെറ്റി ഗര്‍ത്തത്തിലേക്ക് വീഴുകയായിരുന്നു. എന്നാല്‍ അമ്പരപ്പോടെ നോക്കിനില്‍ക്കുകയല്ലാതെ സഞ്ചാരികള്‍ക്ക് ഒന്നും ചെയ്യാന്‍ സാധിച്ചില്ല.

ഒടുവില്‍ രക്ഷാപ്രവര്‍ത്തകര്‍ എത്തി 180 മീറ്റര്‍ ആഴത്തിലേക്ക് ഇറങ്ങിയെങ്കിലും ആദ്യം യുവാവിനെ കണ്ടെത്താന്‍ സാധിച്ചില്ല. പ്രവര്‍ത്തനം നിര്‍ത്തി തിരികെ വരാന്‍ നോക്കുമ്പോഴായിരുന്നു താഴെ നിന്ന് ഒരു നേര്‍ ശബ്ദം കേട്ടത്. അപകടത്തില്‍പ്പെട്ടയാളെ രക്ഷിക്കാനായി സുരക്ഷാ സേനയക്ക് 240 അടി താഴ്ചയിലേക്കും ഇറങ്ങേണ്ടിവന്നു.

നീണ്ട പരിശ്രമത്തിനൊടുവില്‍ യുവാവിനെ പുറത്ത് എത്തിക്കുകയായിരുന്നു. കഴുത്തിനും വാരിയെല്ലുകള്‍ക്കും ഒരു കൈക്കും വീഴ്ചയില്‍ സാരമായ പരിക്കേറ്റിരുന്നു.

സമാനമായ രീതിയില്‍ ഹവായിലെ ഒരു അഗ്‌നിപര്‍വത മുഖത്തേക്ക് വീണ അമേരിക്കന്‍ സൈനികനെ ഒരു മാസം മുമ്പ് രക്ഷപെടുത്തിയിരുന്നു .വീഴ്ച തടയാനുള്ള കമ്പിവേലിയോ മറ്റ് സംവിധാനങ്ങളോ അഗ്‌നിപര്‍വ്വതമുഖത്ത് ഇല്ലായിരുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Exit mobile version