അജ്ഞാതന്റെ കത്തിയാക്രമണം; രണ്ടുപേര്‍ മരിച്ചു

ജപ്പാന്‍; ടോക്യോയിലെ കാവാസാക്കിയില്‍ അജ്ഞാതന്റെ കത്തിയാക്രമണത്തില്‍ രണ്ടുപേര്‍ മരിച്ചു. പതിനേഴുപേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ അക്രമണം നടത്തിയാളും പരിക്കേറ്റ ഒരു വിദ്യാര്‍ത്ഥിനിയുമാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് ആക്രമണം.

നാല് പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റതായി പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. അക്രമിയെ പോലീസ് കീഴ്‌പ്പെടുത്തിയിരുന്നു. എന്നാല്‍ ഇയാള്‍ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് പോലീസ് പറയുന്നു. അതേസമയം അക്രമണത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

നാല്‍പ്പതിനും അമ്പതിനും ഇടയില്‍ പ്രായമുള്ള പുരുഷനാണ് അക്രമണം നടത്തിയത്. ബസ് സ്റ്റോപ്പില്‍ നിന്ന ആളുകളെ ഇയാള്‍ അക്രമിക്കുകയായിരുന്നു. ഇയാളുടെ കൈവശമുള്ള രണ്ട് കത്തികൊണ്ടായിരുന്നു അക്രമണം

Exit mobile version