സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിലുള്ള ഈ വര്‍ഷത്തെ ആദ്യ തീര്‍ത്ഥാടക സംഘം ജൂലൈ പുറപ്പെടും

കോഴിക്കോട് : ഹജ്ജ്കമ്മിറ്റിയുടെ കീഴിലുള്ള ആദ്യസംഘം ജൂലൈ ആദ്യവാരം പുറപ്പെടും. ഈ വര്‍ഷത്തെ ആദ്യ തീര്‍ത്ഥാടക സംഘംമാണ് ജൂലൈ പുറപ്പെടുന്നത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് പുറപ്പെടുക. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ആദ്യം മദീനയിലേക്കുള്ള യാത്രയാണ് നിശ്ചയിച്ചിരിക്കുന്നത്. ഹജ്ജ് ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ജൂലൈ 6ന് കോഴിക്കോട് നടക്കും. ഇതിന്റെ ഭാഗമായി കേന്ദ്ര ഹജ്ജ് കമ്മിറ്റി എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ. മഖ്സൂദ് അഹ്മദ്ഖാന്റെ നേതൃത്വത്തിലുള്ള സംഘം കേരളത്തിലെ ഒരുക്കങ്ങള്‍ വിലയിരുത്തി.

സംസ്ഥാനത്ത് നിന്ന് ഇത്തവണ 13194 തീര്‍ത്ഥാടകരാണ് ഹജ്ജ് കര്‍മ്മത്തിന് പുറപ്പെടുന്നത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുതുതായി അനുവദിച്ചത് പ്രകാരം കേരളത്തില്‍ 2000 ഹാജിമാര്‍ക്ക് കൂടി ഇത്തവണ അവസരം ലഭിക്കുന്നുണ്ട്.

കേന്ദ്ര ഹജ്ജ് കമ്മിറ്റി എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ. മഖ്സൂദ് അഹ്മദ് ഖാന്‍ ഹജ്ജ് യാത്രാസൗകര്യങ്ങള്‍ ഉള്‍പ്പടെയുള്ള ക്രമീകരണങ്ങള്‍ വിലയിരുത്തി. കേരളത്തിലെ തീര്‍ത്ഥാടകര്‍ക്ക് മികച്ച സൗകര്യമാണ് ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് നിന്നുള്ള എംബാര്‍ക്കേഷന്‍ പോയന്റ് ഇത്തവണ പുനരാരംഭിച്ചിട്ടുണ്ട്.

Exit mobile version