കൂട്ടുകാരി ആണ്‍കുഞ്ഞിന് ജന്മം നല്‍കി, പ്രധാനമന്ത്രി അമ്മയായി ! സന്തോഷവാര്‍ത്ത പങ്കുവെച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്

കൃത്രിമ ബീജസങ്കലനത്തിലൂടെയാണ് മെലികയ്ക്ക് കുഞ്ഞ് ജനിച്ചത്

ബെല്‍ഗ്രേഡ് : സ്വവര്‍ഗാനുരാഗിയായ സെര്‍ബിയന്‍ പ്രധാനമന്ത്രി അന്ന ബര്‍ണാബിക് അമ്മയായി. പ്രധാനമന്ത്രിയുടെ കൂട്ടുകാരി മെലിക ജുര്‍ജിക് കുഞ്ഞിന് ജന്മം നല്‍കി. പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെയാണ് വിവരം പുറത്ത് വിട്ടത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു

കൃത്രിമ ബീജസങ്കലനത്തിലൂടെയാണ് മെലികയ്ക്ക് കുഞ്ഞ് ജനിച്ചത്. സെര്‍ബിയയിലെ ആദ്യ വനിതാ പ്രധാനമന്ത്രിയെന്ന ബഹുമതി അന്ന ബര്‍ണാബിക്കിന് സ്വന്തമാണ്. കൂടാതെ സ്വവര്‍ഗ വിവാഹം നിയമപരമല്ലാത്ത രാജ്യത്തെ ആദ്യ സ്വവര്‍ഗാനുരാഗിയായ പ്രധാനമന്ത്രി കൂടിയാണ് അന്ന.

Exit mobile version