കുടുംബത്തിലേയ്ക്ക് ഒരു കുഞ്ഞ് അതിഥി; സന്തോഷവുമായി ടോഷ് ക്രിസ്റ്റിയും ചന്ദ്ര ലക്ഷ്മണും

Serial actress | Bignewslive

മിനിസ്‌ക്രീനിൽ പ്രേക്ഷകർ ഇഷ്ടപ്പെടുന്ന പ്രിയപ്പെട്ട താരദമ്പതികളാണ് ടോഷ് ക്രിസ്റ്റിയും ചന്ദ്ര ലക്ഷ്മണും. ഇപ്പോൾ കുടുംബത്തിലേയ്ക്ക് ഒരു കുഞ്ഞ് അതിഥി എത്തിയ സന്തോഷം പങ്കുവെയ്ക്കുകയാണ് താരദമ്പതികൾ. ആൺകുഞ്ഞാണ് ഇരുവർക്കും പിറന്നത്. ഇരുവരുടെയും കൈയിൽ കുഞ്ഞിന്റെ കൈ വച്ചിരിക്കുന്ന ചിത്രം ടോഷ് ക്രിസ്റ്റിയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.

തമിഴ് യുവതാരം ഹരീഷ് കല്യാൺ വിവാഹിതനായി; വധു നർമദ ഉദയകുമാർ, മുഖ്യാതിഥിയായി ചിമ്പു

തങ്ങൾക്കും കുഞ്ഞിനും സ്‌നേഹവും അനുഗ്രഹവും പ്രാർഥനയുമേകിയ ദൈവത്തിനും മാതാപിതാക്കൾക്കും അഭ്യൂദയകാംക്ഷികൾക്കും നന്ദിയും താരം അറിയിച്ചു. നേരത്തെ അമ്മയാകാൻ പോകുന്ന സന്തോഷം ചന്ദ്ര ലക്ഷ്മൺ ആരാധകരുമായി പങ്കുവെച്ചിരുന്നു. ‘ഞങ്ങളുടെ ജീവിതത്തിന്റെ ഈ മനോഹരമായ ഘട്ടത്തിൽ മാതാപിതാക്കൾക്കും കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ആരാധകർക്കും നന്ദി പറയുന്നു.

ഞങ്ങൾ അച്ഛനും അമ്മയുമാകാൻ പോകുന്നു. എല്ലാവരോടും ഈ സന്തോഷ വാർത്ത പങ്കുവെയ്ക്കുന്നുവെന്നാണ് ചന്ദ്ര അറിയിച്ചത്. 2021 നവംബർ 11-ന് കൊച്ചിയിലെ സ്വകാര്യ റിസോർട്ടിലായിരുന്നു വിവാഹം നടന്നത്. സീരിയലിൽ ഒരുമിച്ചു അഭിനയിക്കുമ്പോൾ തുടങ്ങിയ പ്രണയം വിവാഹത്തിൽ എത്തുകയായിരുന്നു.

Exit mobile version