‘ആരെയും പിണക്കാനാവില്ല’ : ഇഷ്ടം പറഞ്ഞ മൂന്ന് സഹോദരിമാരെയും വിവാഹം ചെയ്ത് യുവാവ്

ബ്രാസാവില്ലെ (കോംഗോ) : ഇഷ്ടം പറഞ്ഞ മൂന്ന് സഹോദരിമാരെയും ഒന്നിച്ച് വിവാഹം കഴിച്ച് യുവാവ്. കോംഗോ റിപ്പബ്ലിക്കിലാണ് സംഭവം. മുപ്പത്തിയൊന്നുകാരനായ ലുവിസോ ആണ് സഹോദരിമാരെ ഭാര്യമാരാക്കിയത്. കോംഗോയില്‍ ഒന്നിലധികം ജീവിതപങ്കാളിയെ സ്വീകരിക്കാന്‍ നിയമ തടസ്സമില്ല.

സഹോദരിമാരായ നടാഷ, നതാലി, നഡേജ് എന്നിവരാണ് ലുവിസോയെ ഭര്‍ത്താവായി സ്വീകരിച്ചത്. ജനനം മുതല്‍ ഒരുമിച്ചായിരുന്നതിനാല്‍ വിവാഹത്തിലും അങ്ങനെ തന്നെ മതിയെന്ന് തീരുമാനിക്കുകയായിരുന്നുവെന്നാണ് മൂന്ന് പേരും പറയുന്നത്. എല്ലാം പങ്ക് വച്ച് ശീലിച്ചിട്ടുള്ളതിനാല്‍ ഭര്‍ത്താവിനെ പങ്ക് വയ്ക്കുന്നതിനും ബുദ്ധിമുട്ടുണ്ടാകില്ലെന്ന് ഇവര്‍ പറയുന്നു.

ആദ്യം നതാലിയുമായാണ് ഇഷ്ടത്തിലായതെന്നും പിന്നീടാണ് സഹോദരിമാരെ കണ്ടതെന്നുമാണ് ലുവിസോ അറിയിച്ചിരിക്കുന്നത്. എല്ലാ കാര്യത്തിനും ഇവര്‍ ഒരുമിച്ചായതിനാല്‍ ആരെയും പിണക്കാന്‍ മനസ്സ് വന്നില്ലെന്നും മറ്റുള്ളവര്‍ എന്ത് വിചാരിക്കും എന്ന് കരുതി നമ്മുടെ സന്തോഷം നശിപ്പിക്കേണ്ടതില്ലെന്നും ലുവിസോ കൂട്ടിച്ചേര്‍ത്തു.

ലുവിസോ സഹോദരിമാരെ വിവാഹം കഴിക്കുന്നതിന് ലുവിസോയുടെ മാതാപിതാക്കള്‍ക്ക് ഇഷ്ടക്കേടുണ്ട്. വിവാഹത്തിന് ലുവിസോയുടെ മറ്റ് ബന്ധുക്കള്‍ ഉണ്ടായിരുന്നുവെങ്കിലും ഇവര്‍ പങ്കെടുത്തിരുന്നില്ല. കോംഗോയുടെ കിഴക്കന്‍ ഭാഗത്ത് സൗത്ത് കിവുവില്‍ സ്ഥിതി ചെയ്യുന്ന കലെഹെയില്‍ വച്ചാണ് വിവാഹം നടന്നത്.

Exit mobile version