തുര്‍ക്കിയില്‍ ഭൂചലനം; 18 പേര്‍ കൊല്ലപ്പെട്ടു, കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുന്നു

ഇസ്താംബുള്‍: തുര്‍ക്കിയില്‍ ഉണ്ടായ ഭൂചലനത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഭൂചലനത്തില്‍ കെട്ടിടങ്ങള്‍ തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍പ്പെട്ടാണ് കൂടുതല്‍ പേര്‍ക്കും ജീവന്‍ നഷ്ടമായത്. അതേസമയം അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

തലസ്ഥാന നഗരമായ അങ്കാരയില്‍നിന്ന് 550 കിലോമീറ്റര്‍ അകലെ എലസിഗ് പ്രവിശ്യയില്‍ റിക്ടര്‍ സ്‌കൈലില്‍ 6.8 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. എലസിഗില്‍ 13 പേരും മലട്യയില്‍ അഞ്ചു പേരുമാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം കാണാതായ ആളുകള്‍ക്കായി തെരച്ചില്‍ തുടരുന്നു. പരിക്കേറ്റ അഞ്ഞൂറിലധികം ആളുകളെ ആശുപത്രിയില്‍ പ്രവേശിച്ചതായി ആഭ്യന്തരമന്ത്രി സുലൈമാന്‍ സോയ്‌ലു വ്യക്തമാക്കി. ജനങ്ങള്‍ക്ക് ആവശ്യമായ ബെഡ്, പുതപ്പ്, ഭക്ഷണം, വെള്ളം എന്നിവ പ്രദേശത്ത് എത്തിച്ച് വിതരണം ചെയ്യുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. തുര്‍ക്കിയില്‍ നേരത്തേയും ശക്തമായ ഭൂചലനം അനുഭവപ്പെട്ടിരുന്നു.

Exit mobile version