നടുക്കടലില്‍ വെച്ച് ബോട്ട് മറിഞ്ഞ് കുട്ടികളടക്കം 11 പേര്‍ കൊല്ലപ്പെട്ടു

തുര്‍ക്കി: അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 11 പേര്‍ കൊല്ലപ്പെട്ടു. മരണപ്പെട്ടവരില്‍ കുട്ടികളും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. തുര്‍ക്കിയിലെ ഇസ്മിറിലെ ഏഗന്‍ പ്രവിശ്യയിലാണ് അപകടം ഉണ്ടായത്. അപകടത്തില്‍പ്പെട്ട എട്ട് പേരെ രക്ഷിക്കാനായെന്ന് തുര്‍ക്കി കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.

നിയമവിരുദ്ധ കുടിയേറ്റക്കാരായ 19 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ബോട്ട് നടുക്കടലില്‍ വെച്ച് മറിയുകയായിരുന്നു. മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെട്ടിട്ടുള്ളതായാണ് വിവരം.

മതപീഡനങ്ങളും യുദ്ധവും മൂലം സ്വന്തം രാജ്യത്ത് നിന്നും യൂറോപ്പിലേക്ക് കുടിയേറാന്‍ ശ്രമിക്കുന്ന മിക്കവരും തുര്‍ക്കി വഴിയാണ് മറ്റ് രാജ്യങ്ങളിലേക്ക് കടക്കാന്‍ ശ്രമിക്കുന്നത്. നിയമപ്രകാരമുള്ള കുടിയേറ്റം പ്രയാസകരമായതിനാല്‍ പലരും കടല്‍മാര്‍ഗം വഴിയാണ് കുടിയേറ്റത്തിന് ശ്രമിക്കാര്‍.

എന്നാല്‍ കടല്‍മാര്‍ഗവും മറ്റുമുള്ള ഇത്തരം യാത്രകള്‍ പലപ്പോഴും വലിയ അപകടങ്ങള്‍ക്ക് വഴിവെക്കുന്നു. മുമ്പും കുടിയേറ്റ ശ്രമത്തിനിടെ ബോട്ട് മറിഞ്ഞ് നിരവധി പേര്‍ മരിച്ചിരുന്നു.

Exit mobile version