ഖാസിം സുലൈമാനി നേരത്തെ കൊല്ലപ്പെടേണ്ടിരുന്നു; ഡൊണാള്‍ഡ് ട്രംപ്

വാഷിംങ്ടണ്‍: ഖാസിം സുലൈമാനി നേരത്തെ കൊല്ലപ്പെടേണ്ടിരുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനിലും വെറുക്കപ്പെട്ടയാളാണ് സുലൈമാനി നിരവധി അമേരിക്കന്‍ ജനതയുടെയും മനുഷ്യരുടെയും ജീവന്‍ പൊലിഞ്ഞതിന് ഉത്തരവാദിയാണു സുലൈമാനിയെന്നും ട്രംപ് കുറിച്ചു. ട്വിറ്ററിലൂടെയാണ് ട്രംപ് പ്രതികരണവുമായി എത്തിയത്.

അതേസമയം ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ് സേനയിലെ രഹസ്യ വിഭാഗമായ ഖുദ്‌സ് ഫോഴ്‌സിന്റെ കമാന്‍ഡറായ ഖാസിം സുലൈമാനിയുടെ വധത്തില്‍ ഇറാന്‍ ശക്തമായി പ്രതികരിക്കുമെന്നാണ് സൂചനകള്‍. യു.എസ് നടപടിയില്‍ പ്രതിഷേധം രേഖപ്പെടുത്താന്‍ ഇറാനില്‍ യു.എസിനെ പ്രതിനിധീകരിക്കുന്ന സ്വിസ് എംബസി പ്രതിനിധിയെ വിളിച്ചു വരുത്തുമെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രി പ്രതിനിധി അബ്ബാസ് മൊസാവി അറിയിച്ചിരുന്നു.

കഴിഞ്ഞ ദിവസം രാവിലെയോടെയാണ് ഖാസിം സുലൈമാനിയും ഇറാഖിലെ ഇറാന്‍ പിന്തുണയുള്ള പോപുലര്‍ മൊബിലൈസേഷന്‍ ഫോഴ്‌സ് ഡെപ്യൂട്ടി കമാന്‍ഡര്‍ അല്‍ മഹ്ദിയും കൊല്ലപ്പെട്ട വാര്‍ത്ത പുറത്തുവന്നത്.

Exit mobile version