കാരണമില്ലാതെ പൊട്ടിക്കരയുകയും വിഷമം ഇല്ലെങ്കിലും വിഷമത്തില്‍ പെട്ടത് പോലെയുമിരിക്കുന്ന അവസ്ഥകളിലൂടെയാണ് ഓരോ പെണ്ണിന്റേയും ചുവന്ന ദിനങ്ങള്‍ കടന്ന് പോവുന്നത്…പ്രിയ്യപ്പെട്ട ആണുങ്ങളേ മൂഡ് സ്വിംഗ്‌സിന്റെ അങ്ങേയറ്റത്ത് കിടക്കുന്ന നിങ്ങളുടെ പെണ്ണുങ്ങളെ ഒപ്പം ചേര്‍ത്ത് നിര്‍ത്തുക

പീരീഡ്‌സിലൂടെ കടന്ന് പോവുന്ന ഓരോ പെണ്ണും മൂഡ് സ്വിംഗ്‌സിന്റെ രാജകുമാരിമാരാണ്

മലപ്പുറം: ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ക്ക് ദേഷ്യവും കാരണമില്ലാത്ത സങ്കടവുമൊക്കെ വളരെ കൂടുതലായിരിക്കും. ആ സമയത്ത് പ്രിയപ്പെട്ടവരുടെ സ്‌നേഹവും സാമീപ്യവും അവര്‍ ആഗ്രഹിക്കും. ഇതിനെപ്പറ്റി റെയ്‌സ സജിത ഉമ്മര്‍ മുഹമ്മദ് എഴുതിയ ഫേസ്ബുക്ക് കുറിപ്പാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

പീരീഡ്‌സിലൂടെ കടന്ന് പോവുന്ന ഓരോ പെണ്ണും മൂഡ് സ്വിംഗ്‌സിന്റെ രാജകുമാരിമാരാണ്.അങ്ങനെയുള്ള ഒരു പെണ്ണിനോട് അഞ്ച് മിനിറ്റ് സംസാരിച്ച് നോക്കൂ.ആ അഞ്ച് മിനിറ്റുകള്‍ക്കുള്ളില്‍ മൂന്ന് തവണയെങ്കിലും അവളുടെ മൂഡ് മാറിയിട്ടുണ്ടാവുമെന്ന് റെയ്‌സ ഫേസ്ബുക്കില്‍ കുറിച്ചു.

പ്രിയ്യപ്പെട്ട ആണുങ്ങളേ മൂഡ് സ്വിംഗ്‌സിന്റെ അങ്ങേയറ്റത്ത് കിടക്കുന്ന നിങ്ങളുടെ പെണ്ണുങ്ങളെ ഒപ്പം ചേര്‍ത്ത് നിര്‍ത്തുക.ഒരിത്തിരി കെയറിംഗും സ്‌നേഹവും അവരാഗ്രഹിക്കുന്ന സമയമാണതെന്ന് മനസ്സിലാക്കുക.
അമ്മയാവാനുള്ള അവളുടെ അടയാളത്തെ ബഹുമാനിക്കുക.അപ്പോഴാണ് പൂര്‍ണ്ണമായും നിങ്ങള്‍ അവളുടെ പുരുഷനാവുന്നതെന്ന് പറഞ്ഞുകൊണ്ടാണ് റെയ്‌സ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘പീരീഡ്‌സിലൂടെ കടന്ന് പോവുന്ന ഓരോ പെണ്ണും മൂഡ് സ്വിംഗ്‌സിന്റെ രാജകുമാരിമാരാണ്.അങ്ങനെയുള്ള ഒരു പെണ്ണിനോട് അഞ്ച് മിനിറ്റ് സംസാരിച്ച് നോക്കൂ.ആ അഞ്ച് മിനിറ്റുകള്‍ക്കുള്ളില്‍ മൂന്ന് തവണയെങ്കിലും അവളുടെ മൂഡ് മാറിയിട്ടുണ്ടാവും.
പീരീഡ്‌സിന്റെ കടുത്ത വേദനക്കിടക്ക് പ്രണയിക്കുന്നവനെ മിസ്സ് ചെയ്ത് വിളിച്ച് സംസാരിക്കാന്‍ നോക്കുമ്പോള്‍ കിട്ടാത്ത അവസ്ഥ അടുത്ത സെക്കന്‍ഡില്‍ കടുത്ത ദേഷ്യവും സങ്കടവുമായി മാറും.പിന്നെ അവന്‍ തിരിച്ച് വിളിച്ചാല്‍ ‘മിസ്സ് യൂ’ എന്ന് പറയാന്‍ വെച്ചത് ‘ഹേറ്റ് യൂ’ എന്ന് പറഞ്ഞ് ഫോണ്‍ കട്ടാക്കും.

അത്രയും സെന്‍സിറ്റീവായി പെരുമാറുന്ന മറ്റൊരു സമയം ഒരു പെണ്ണിനും കാണില്ല.കാരണമില്ലാതെ പൊട്ടിക്കരയുകയും ഒരു വിഷമവും ഇല്ലെങ്കിലും എന്തോ വിഷമത്തില്‍ പെട്ടത് പോലെയുമിരിക്കുന്ന അവസ്ഥകളിലൂടെയാണ് ഓരോ പെണ്ണിന്റേയും ചുവന്ന ദിനങ്ങള്‍ കടന്ന് പോവുന്നത്.
അവള്‍ നിങ്ങള്‍ക്കങ്ങോട്ട് വിളിച്ച് സംസാരിച്ച് പെട്ടെന്ന് ‘ഫോണ്‍ വെച്ചിട്ട് പോടാ’ എന്ന് പറയുന്നതും നിങ്ങള്‍ കേള്‍ക്കേണ്ടി വരും.ആ സമയത്ത് തിരിച്ച് ദേഷ്യം പിടിക്കുന്നതിനേക്കാള്‍ നല്ലത് മിണ്ടാതിരിക്കലാണ്.അത്രയും സ്‌ട്രെസ്സിലൂടെ കടന്ന് പോവുന്ന പെണ്ണിനോട് തിരിച്ചും ചൂടാവുന്നുണ്ടേല്‍ അതിനര്‍ത്ഥം നിങ്ങള്‍ അവളെ മനസ്സിലാക്കിയിട്ടില്ല എന്ന് തന്നെയാണ്.അത്തരം ബന്ധങ്ങള്‍ തീരെ കോംപ്ലിക്കേറ്റഡായ ഒന്നായിരിക്കും.

പീരീഡ്‌സ് അല്ലാത്ത സമയങ്ങളില്‍ അവളോട് നിങ്ങളെത്ര ദേഷ്യപ്പെട്ടാലും തിരിച്ച് അവള്‍ ദേഷ്യപ്പെടുന്നത് അപൂര്‍വ്വമാണെന്ന് ഓര്‍ത്ത് നിങ്ങളത്ഭുതപ്പെടുന്ന സമയത്തായിരിക്കും നേരത്തെ ഫോണ്‍ വെച്ചിട്ട് പോവാന്‍ അലറിയവള്‍ത്തന്നെ നിങ്ങളെ തിരിച്ച് വിളിക്കുന്നത്.
പ്രണയിക്കുന്ന രണ്ട് പേരെന്നാല്‍ ഒരാളുടെ ഏത് മൂഡിലും മറ്റേയാള്‍ക്ക് അവരെ ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റുന്നവര്‍ കൂടെയാവണം.
പക്ഷേ പീരീഡ്‌സിലൂടെ കടന്ന് പോവുന്ന പെണ്ണിന്റെ എല്ലാ മൂഡിലും നിങ്ങള്‍ക്കവളെ ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റിയെന്ന് വരില്ല.അങ്ങനെയുള്ളപ്പോള്‍ അവളെ അവളുടെ പാട്ടിന് വിട്ടേക്കുക.നല്ല അവസ്ഥയിലേക്ക് തിരികേയെത്തുമ്പോള്‍ അവള്‍ തന്നെ നിങ്ങളുടെ അടുത്തേക്ക് വന്നോളും.എന്ന് വെച്ച് ആ സമയങ്ങളില്‍ അവളെ പൂര്‍ണ്ണമായും ഒഴിവാക്കി നിര്‍ത്തരുത്.പ്രിയ്യപ്പെട്ടവരുടെ അവഗണന സഹിക്കാനുള്ള കരുത്ത് ഒരു പെണ്ണിനില്ല.

ദേഷ്യപ്പെട്ടും അലറിക്കരഞ്ഞും ഫോണ്‍ വെച്ച് പോയവളോട് പിണങ്ങാതെ അതവള്‍ കടന്ന് പോവുന്ന സമയം ഇങ്ങനെയായത് കൊണ്ടാണെന്ന് മനസ്സിലാക്കി അവളുടെ ഇന്‍ബോക്‌സിലേക്ക് ‘I love you’ ‘Everything will be okay’ എന്നോ കൃത്യമായി ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും ഒക്കെ പറഞ്ഞുള്ള മെസ്സേജയച്ച് നോക്കൂ.നിങ്ങള്‍ കണ്ടില്ലെങ്കിലും അത്രയും വേദനയുടെ ഇടയില്‍ നിന്നും അവളുടെ ചുണ്ടിലൊരു ചിരി പടരും.

പ്രിയ്യപ്പെട്ട ആണുങ്ങളേ മൂഡ് സ്വിംഗ്‌സിന്റെ അങ്ങേയറ്റത്ത് കിടക്കുന്ന നിങ്ങളുടെ പെണ്ണുങ്ങളെ ഒപ്പം ചേര്‍ത്ത് നിര്‍ത്തുക.ഒരിത്തിരി കെയറിംഗും സ്‌നേഹവും അവരാഗ്രഹിക്കുന്ന സമയമാണതെന്ന് മനസ്സിലാക്കുക.
അമ്മയാവാനുള്ള അവളുടെ അടയാളത്തെ ബഹുമാനിക്കുക.അപ്പോഴാണ് പൂര്‍ണ്ണമായും നിങ്ങള്‍ അവളുടെ പുരുഷനാവുന്നത്…???’

Exit mobile version