മുള്ളന്‍പന്നിയുമായി ചങ്ങാത്തം കൂടാന്‍ പോയി; ബര്‍ണാഡിനെ വേദനിപ്പിച്ച കുസൃതി

ബെര്‍ണാഡ് എന്ന നായക്കുട്ടിക്ക് അവന്‍ കാണിച്ച ഒരു കുസൃതി സമ്മാനിച്ചത് മറക്കാനാവാത്ത വേദനിക്കുന്നൊരു പഠമാണ്. മുള്ളന്‍പന്നിയുമായി ചങ്ങാത്തം കൂടാന്‍ പോയതാണ് ന്യൂയോര്‍ക്കിലെ ബെര്‍ണാഡ് എന്ന നായക്കുട്ടി കാണിച്ച കുസൃതി. മുള്ളന്‍പന്നി കളിക്കാന്‍ വന്ന ബര്‍ണാഡിനെ കുറച്ചൊന്നുമല്ല ഉപദ്രവിച്ചത്.

ബര്‍ണാഡ് കളിക്കുശേഷം മുഖവും വായും നിറയെ മുള്ളു തറച്ചു കയറി നിസ്സഹായവസ്ഥയിലായിരുന്നു. മുള്ളുകള്‍ കുത്തിക്കയറി മറ്റൊരു മുള്ളന്‍പന്നിയെപ്പോലെ ദയനീയാവസ്ഥയിലായ ബര്‍ണാഡിനെ ഉടനെ ന്യൂയോര്‍ക്കിലെ നായകള്‍ക്കായുള്ള ഷെല്‍റ്റര്‍ ഹോമിലെത്തിച്ചു.

വെറ്റിനറി ഡോക്ടറുടെയും വിദഗ്ധരുടെയും സഹായത്തോടെ നായയുടെ വായിലും മുഖത്തും തറച്ചുകയറിയ മുള്ളുകള്‍ നീക്കം ചെയ്തു. മുള്ളുകള്‍ സുരക്ഷിതമായി നീക്കം ചെയ്തതോടെ ജീവിതം തിരിച്ചുകിട്ടിയ ആശ്വാസത്തിലാണ് ഇപ്പോള്‍ ബെര്‍ണാഡ്. ഇനി എന്തായാലും മുള്ളന്‍പന്നിയുമായി കളിക്കാന്‍ പോകുമ്പോള്‍ ബര്‍ണാഡ് രണ്ടാമതൊന്ന് ആലോചിക്കുമെന്ന് തീര്‍ച്ചയാണ്.

Exit mobile version