ഗന്ധം അസഹനീയമാണെങ്കിലും ദുരിയാന്‍ മോശക്കാരനല്ല; ഒരു പഴത്തിന് വില ആയിരം ഡോളര്‍

കണ്ടാല്‍ ഒരു ചെറിയ ചക്കപ്പഴമാണ് ‘പഴങ്ങളുടെ രാജാവായ’ ദുരിയാന്‍. ഫുട്ബോളിന്റെ വലിപ്പവും പുറത്ത് കൂര്‍ത്തു മൂര്‍ത്ത നീളന്‍ കട്ടിമുളളുകളും അസഹനീയമായ ഗന്ധവും ഇത്രയുമാണ് ദുരിയാന്‍ പഴത്തിന്റെ മുഖമുദ്രകള്‍.

ഗന്ധം സഹിക്കാന്‍ പറ്റില്ലെങ്കിലും രുചിയില്‍ കേമനായ ദുരിയാന്‍ പഴത്തിന്റെ വില ഞെട്ടിപ്പിക്കുന്നതാണ്. ഒരു പഴത്തിന് 1000 ഡോളര്‍ ആണ് വില. ദുരിയാന്റെ പുതിയ ബ്രീഡിനാണ് ഈ വില.

ജെ-ക്യൂന്‍ എന്നാണ് ഈ ബ്രീഡിന്റെ പേര്. യോഗ്യകര്‍ത്തായിലെ ഇന്തോനേഷ്യന്‍ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയില്‍ സൈക്കോളജി പഠിക്കുന്ന അക്കയാണ് ബ്രീഡ് വികസിപ്പിച്ചത്.

ഒരു മരത്തില്‍ 20 പഴം മാത്രമേ ഉണ്ടാവൂ. അതിനാല്‍ തന്നെ ബ്രീഡിന് വലിയ ഡിമാന്റാണെന്ന് ഇദ്ദേഹം പറയുന്നു. ഇന്തോനേഷ്യയിലെ ജാവയിലുള്ള പ്ലാസ ഏഷ്യ ഷോപ്പിംഗ് സെന്ററിലാണ് ഇത് വില്പനയ്ക്കു വച്ചിരിക്കുന്നത്.

Exit mobile version