ജീവനേക്കാള്‍ വലുത് ‘ഗോമാതാവ്! പശുവിനെ രക്ഷിയ്ക്കാന്‍ ജീവന്‍പണയം വച്ച് ടാങ്കര്‍ ലോറി ഡ്രൈവര്‍; ശ്വാസംനിലപ്പിയ്ക്കുന്ന സാഹസിക വീഡിയോ

സ്വന്തം ജീവന്‍ പണയപ്പെടുത്തി, സാഹസികമായി പശുവിന്റെ ജീവന്‍ രക്ഷിച്ച് ടാങ്കര്‍ ലോറി ഡ്രൈവര്‍. ഒരു നിമിഷം ശ്വാസം നിലയ്ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയില്‍ വൈറലായിരിക്കുകയാണ്.

റോഡിന് നടുവില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന പശുവിനെ ഇടിക്കാതിരിയ്ക്കാനായി
ടാങ്കര്‍ പെട്ടെന്ന് എതിര്‍ദിശയിലേക്ക് വെട്ടിച്ച് നിര്‍ത്തുകയാണ് ഡ്രൈവര്‍. പശു തിരിഞ്ഞോടിയതോടെ ടാങ്കര്‍ ട്രക്ക് ബ്രേക്കിട്ട് നിര്‍ത്തുന്നതാണ് ദൃശ്യങ്ങളില്‍. ഒരു ബോളിവുഡ് സിനിമയെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ ട്രക്കിന്റെ ടാങ്കുള്ള ഭാഗം 180 ഡിഗ്രിയോളം തിരഞ്ഞ് എതിര്‍ ദിശയില്‍ എത്തി നില്‍ക്കുന്നത് കാണാം. തുടര്‍ന്ന് ഒന്ന് ശ്വാസമെടുത്ത ശേഷം ഡ്രൈവര്‍, വണ്ടി തിരിച്ചാണ് യാത്ര തുടരുന്നത്. പ്രദേശത്തെ സിസിടിവിയില്‍ കുടുങ്ങിയ ദൃശ്യങ്ങളാണിത്.

പശു സംരക്ഷണത്തിന് ഏറെ പ്രാധാന്യം നല്‍കുന്ന ഗുജറാത്തിലെ ജുനഗഡിലാണ് സംഭവം. ഡ്രൈവറെ കുറിച്ചോ മറ്റോ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുകയാണ് ആരാണെന്നറിയാത്ത ആ ഡ്രൈവര്‍.

Exit mobile version