ഹെല്‍മറ്റിന് പകരം തലയില്‍ ചരുവം വച്ച് വീട്ടമ്മയുടെ സ്‌കൂട്ടര്‍ യാത്ര: വീഡിയോ വൈറല്‍

തൃശ്ശൂര്‍: നിത്യജീവിതത്തില്‍ പല തരത്തിലുള്ള അബന്ധങ്ങള്‍ സംഭവിക്കാറുണ്ട്. പലപ്പോഴും ചിരിക്കാന്‍ വക നല്‍കുന്നതാവും അധികവും. അത്തരത്തില്‍ ചിരി പടര്‍ത്തുന്ന ഒരു വീഡിയോ ആണ് സോഷ്യല്‍ ലോകത്ത് വൈറലായിരിക്കുന്നത്. ഹെല്‍മറ്റിന് പകരം തലയില്‍ ചരുവം വച്ച് സ്‌കൂട്ടര്‍ ഓടിക്കുന്ന സ്ത്രീയുടേതാണ് വീഡിയോ.

സംഭവം എവിടെ വച്ച നടന്നതാണെന്നോ ആരാണെന്നോ തുടങ്ങിയ വിവരങ്ങളൊന്നും ലഭ്യമല്ല. യുവതിയുടെ സ്‌കൂട്ടറിന് പിന്നില്‍ സഞ്ചരിച്ചവര്‍ പകര്‍ത്തിയ വീഡിയോ ഇതിനകം വൈറലായിരിക്കുകയാണ്.

ഹെല്‍മറ്റിന് പകരം ചരുവം വച്ച് സ്‌കൂട്ടര്‍ ഓടിക്കുന്ന ഒരു യുവതിയുടെ വീഡിയോ. യുവതിയുടെ വാഹനത്തിനു പിന്നില്‍ സഞ്ചരിച്ച വ്യക്തിയാണ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. സംഭവം എവിടെയാണെന്ന് വ്യക്തമല്ല. പക്ഷെ കഴിഞ്ഞ ആഴ്ച പുറത്തുവിട്ട വീഡിയോ ഇതിനോടകം നിരവധിയാളുകളാണ് കണ്ടിരിക്കുന്നത്.

അതേസമയം, അബദ്ധത്തില്‍ ഹെല്‍മറ്റിന് പകരം ചരുവം എടുത്തുവച്ചതാകാമെന്നും, മനഃപൂര്‍വം വച്ചതാകുമെന്നുമൊക്കെയുള്ള കമന്റുകള്‍ പല ഗ്രൂപ്പുകളിലും പങ്കുവയ്ക്കുണ്ട്.

Exit mobile version