സോഷ്യല്‍ മീഡിയയില്‍ വൈറലായി ഷക്കീലയുടെ ടിക് ടോക് വീഡിയോ

ഇപ്പോള്‍ സോഷ്യല്‍ നിമിഷങ്ങള്‍ക്ക് കൊണ്ട് വൈറലായിരിക്കുകയാണ് ഷക്കീലയുടെ ടിക് ടോക് വീഡിയോ.

ലോകമാകെ ടിക് ടോക്കിനു പിറകെയാണിപ്പോള്‍. ഒന്നിനു പുറകെ ഒന്നായി സാധാരണക്കാരും താരങ്ങളും എല്ലാം ടിക് ടോക്കില്‍ വിഡിയോയുമായി എത്തിയിരിക്കുകയാണ്. ഇപ്പോള്‍ സോഷ്യല്‍ നിമിഷങ്ങള്‍ക്ക് കൊണ്ട് വൈറലായിരിക്കുകയാണ് ഷക്കീലയുടെ ടിക് ടോക് വീഡിയോ.

‘മെര്‍സലി’ലെ നീതാനെ നീതാനെ എന്ന ഗാനവുമായാണ് ഷക്കീല എത്തിയിരിക്കുന്നത്. തന്റെ സുഹൃത്തിനൊപ്പമാണ് വീഡിയോയില്‍ താരം എത്തിയിരിക്കുന്നത്. ‘ഒടുവില്‍ ഷക്കീല ചേച്ചിയും വന്നേ’ എന്ന അടിക്കുറിപ്പോടെ ഒട്ടേറേ പേരാണ് വിഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. നിരവധി പേര്‍ വീഡിയോ കാണുകയും സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു.

2017ല്‍ പുറത്തിറങ്ങിയ വിജയ് ചിത്രം മെര്‍സലിലെതാണു ഗാനം. ശ്രേയ ഘോഷാലും എആര്‍ റഹ്മാനും ചേര്‍ന്നാണു ഗാനം ആലപിച്ചിരിക്കുന്നത്.

Exit mobile version